ഹോളി കഴിഞ്ഞാല്‍ യുപിഎ സര്‍ക്കാര്‍ താഴെ വീഴും?

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
മമതാ ബാനര്‍ജി, എം കരുണാനിധി, ഇനി മുലായം സിംഗ് യാദവിന്റെ ഊഴമാണോ? പുറത്തുവരുന്ന സൂചനകള്‍ സത്യമാണെങ്കില്‍ മന്‍‌മോഹന്‍ സിംഗ് സര്‍ക്കാരിന് കാര്യങ്ങള്‍ അത്ര എളുക്കമാവില്ല. ഡിഎംകെയ്ക്ക് പിന്നാലെ സമാജ്‌വാദി പാര്‍ട്ടിയും പാലം വലിയ്ക്കാന്‍ ഒരുങ്ങുന്നതായാണ് വിവരങ്ങള്‍. എസ് പി അധ്യക്ഷന്‍ മുലായം സിംഗ് യാദവ് ഇതിന് തയ്യാറെടുത്ത് കഴിഞ്ഞു എന്നാണ് വിവരം. 2013 തന്നെ തെരഞ്ഞെടുപ്പ് നടക്കണം എന്നാണ് മുലായം ആഗ്രഹിക്കുന്നതെന്ന് അദ്ദേഹത്തോടടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ഇതിനായി പാര്‍ട്ടി സജ്ജമാകണമെന്ന് അദ്ദേഹം പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തിട്ടുണ്ട്. ഹോളിയ്ക്ക് ശേഷം മുലായം കൂറ്റന്‍ റാലി സംഘടിപ്പിക്കുന്നുണ്ട്. തന്റെ മനസ്സിലുള്ള കാര്യങ്ങള്‍ മുലായം അപ്പോള്‍ വെളിപ്പെടുത്തും.

സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കാന്‍ തയാറെടുത്തതായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും സമാജ്‌വാദി പാര്‍ട്ടി നേതാവുമായ അഖിലേഷ് യാദവും വ്യക്തമാക്കിയിട്ടുണ്ട്. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളത്തില്‍ തന്നെ ഇതുണ്ടാകുമെന്നും ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അഖിലേഷ് പറഞ്ഞു. “ബജറ്റ് സമ്മേളനത്തില്‍ എന്ത് സംഭവിക്കുമെന്ന് കാത്തിരുന്നു കാണാം.
പിന്തുണ പിന്‍‌വലിച്ച ശേഷം എന്തു ചെയ്യണമെന്നതിനുള്ള രൂപരേഖ പാര്‍ട്ടി തയ്യാറാക്കിക്കഴിഞ്ഞു. തെരഞ്ഞെടുപ്പിനെ നേരിടാന്‍ പാര്‍ട്ടി തയ്യാറായിക്കഴിഞ്ഞു. ഒക്ടോബറില്‍ പൊതുതെരഞ്ഞെടുപ്പിനു പാര്‍ട്ടി തയാറാണ്- അഖിലേഷ് കൂട്ടിച്ചേര്‍ത്തു.

ഒരു പാര്‍ട്ടി ഒറ്റയ്ക്ക് ഭരിക്കുന്ന കാലം കഴിഞ്ഞുവെന്നും ഒരേ മനസ്സുള്ള പല പാര്‍ട്ടികള്‍ ഒന്നിക്കുന്ന കാലമാണ് വരാന്‍ പോകുന്നതെന്നും മുലായം കഴിഞ്ഞ ദിവസം മഹാരാഷ്ട്രയില്‍ ഒരു പൊതുപരിപാടിയില്‍ പറഞ്ഞിരുന്നു. ബിജെഡി, തൃണമൂല്‍ കോണ്‍ഗ്രസ്, ഡിഎംകെ, ആര്‍എല്‍ഡി, ആര്‍ജെഡി, തുടങ്ങിയ പാര്‍ട്ടികളെ മുലായം നോട്ടമിട്ടിട്ടുണ്ട്. തനിക്ക് പ്രധാനമന്ത്രിയാകാനുള്ള അവസാന ചാന്‍സ് ആണ് ഇതെന്ന് മുലായത്തിന് ബോധ്യമുണ്ട്.

ഇടതുപാര്‍ട്ടികളും ഡിഎംകെയും അപ്രതീക്ഷിത നീക്കങ്ങള്‍ നടത്തുമോ എന്ന് മാത്രമാണ് മുലായം ഭയക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :