ഹൈദരാബാദ്|
rahul balan|
Last Modified വ്യാഴം, 21 ഏപ്രില്‍ 2016 (14:34 IST)
ഹൈദരാബാദിലെ യെട്ടുരുവില് പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം മരത്തില്‍ കെട്ടിത്തൂക്കി. വീട്ടില്‍ നിന്നും സ്കൂളിലേക്ക് പോയ പെണ്‍കുട്ടിയെ മൂന്നു പേര് ചേര്‍ന്ന് തട്ടിക്കൊണ്ടുപോയ ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആരേയും അറസ്റ്റ് ചെയ്തിട്ടില്ല.
വൈകുന്നേരം പെണ്‍കുട്ടി വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മരത്തില്‍ കെട്ടിത്തൂക്കിയ നിലയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. വിവരം അറിച്ചതിനേത്തുടര്ന്ന് സ്ഥലത്തെത്തിയ പൊലീസ് ആണ് മൃതദേഹം താഴെയിറക്കിയത്. പിന്നീട് നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ പെണ്‍കുട്ടി ക്രൂരമായി മാനഭംഗത്തിന് ഇരയായതായി തെളിഞ്ഞു.
പെണ്‍കുട്ടിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്നു പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും, ഇവര്‍ സമീപ ഗ്രാമത്തില്‍ നിന്നുള്ളവരാണെന്നും പൊലീസ് അറിയിച്ചു.