ഹിന്ദു സ്ത്രീകള്‍ കുറഞ്ഞത് നാലു മക്കള്‍ക്കെങ്കിലും ജന്മം നല്കണമെന്ന് ബിജെപി എംപി

മീററ്റ്| Last Updated: ബുധന്‍, 7 ജനുവരി 2015 (13:08 IST)
എല്ലാ ഹിന്ദു സ്ത്രീകളും കുറഞ്ഞത് നാലു മക്കള്‍ക്കെങ്കിലും ജന്മം നല്കണമെന്ന് ബി ജെ പി എം പി സാക്ഷി മഹാരാജ്. ചൊവ്വാഴ്ച മീററ്റില്‍ നടന്ന ശാന്ത് സമാഗമം മഹോത്സവയോട് അനുബന്ധിച്ച് നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാലു ഭാര്യമാരും 40 മക്കളും എന്നത് ഇന്ത്യയില്‍ ഇനി നടപ്പാവില്ല. അതിനാല്‍, ഓരോ ഹിന്ദു സ്ത്രീകളും കുറഞ്ഞത് നാലു മക്കള്‍ക്കെങ്കിലും ജന്മ നല്‍കണം. ഹിന്ദു മതത്തിന്റെ സംരക്ഷണത്തിന് ഇത് ആവശ്യമാണെന്നും സാക്ഷി മഹാരാജ് പറഞ്ഞു.

അയോധ്യയില്‍ രാം മന്ദിര്‍ പണിയുന്നതിനെ എതിര്‍ക്കാന്‍ ലോകത്ത് ഒരു ശക്തിക്കും കഴിയില്ലെന്നും സാക്ഷി മഹാരാജ് പറഞ്ഞു. എന്തുവന്നാലും അയോധ്യയില്‍ രാം മന്ദിര്‍ പണിയുമെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തെ, ഗാന്ധിജിയുടെ ഘാതകനായ നാഥുറാം ഗോഡ്‌സെ തികഞ്ഞ ദേശീയവാദിയാണെന്ന് പ്രസംഗിച്ച് വിവാദത്തിലായ ആളാണ് സാക്ഷി മഹാരാജ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :