ന്യൂഡല്‍ഹി: ഹിന്ദു വിവാഹ നിയമത്തില്‍ ഭേദഗതി വരുത്താന്‍ കേന്ദ്ര മന്ത്രിസഭായോഗം വ്യാഴാഴ്ച തീരുമാനിച്ചു. വിവാഹ മോചനം എളുപ്പത്തിലാക്കാനുള്ള ഭേദഗതിക്കാണ് അംഗീകാരം നല്‍കിയത്.
ഭാര്യാഭര്ത്താക്കന്മാര് പരസ്പര സമ്മതത്തോടെ വിവാഹ മോചനത്തിനായി കോടതിയെ സമീപിക്കുകയും പിന്നീട് ആരെങ്കിലും ഒരാള്‍ ഹാജരാവാതിരിക്കുന്നതിലൂടെ കേസ് ദീര്‍ഘിപ്പിക്കുകയും ചെയ്യുന്നത് തടയാനാണ് ഭേദഗതി. മന്ത്രി സഭായോഗത്തിനു ശേഷം വാര്‍ത്താവിതരണ മന്ത്രി അംബികാ സോണിയാണ് ഇക്കാര്യം മാധ്യമപ്രവര്‍ത്തരെ അറിയിച്ചത്.
‘വിവാഹ നിയമ ഭേദഗതി ബില്‍ 2010‘ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നതിലൂടെ ഭേദഗതി പ്രാബല്യത്തിലാകും.