ഹസാരെ അനുകൂലി പാര്‍ലമെന്റില്‍ കടന്നു!

ന്യൂഡല്‍ഹി: | WEBDUNIA| Last Modified വെള്ളി, 26 ഓഗസ്റ്റ് 2011 (18:37 IST)
PRO
ഒരു അണ്ണാ ഹസാരെ അനുകൂലി പാര്‍ലമെന്റ് സമുച്ചയത്തില്‍ കടന്ന് ഹസാരെ അനുകൂല മുദ്രാവാക്യം വിളിച്ചത് സുരക്ഷാ സൈനികര്‍ക്ക് തലവേദന സൃഷ്ടിച്ചു. സന്ദര്‍ശക പാസിലെത്തിയ ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു.

വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് സംഭവം നടന്നത്. സന്ദര്‍ശകരുടെ നിരയില്‍ നിന്ന ഹരിയാനയിലെ റോഹ്‌തക് സ്വദേശി മന്‍‌ജിത് എന്നയാളാണ് അണ്ണാ അനുകൂല മുദ്രാവാക്യം മുഴക്കി സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിലായത്.

സഫാരി സ്യൂട്ട് അണിഞ്ഞെത്തി സന്ദര്‍ശക നിരയില്‍ നിന്ന ഇയാള്‍ പൊടുന്നനെ സ്യൂട്ട് ഊരി അടിയില്‍ ധരിച്ചിരുന്ന അണ്ണാ ടീ ഷര്‍ട്ട് പ്രദര്‍ശിപ്പിച്ച് അണ്ണാ അനുകൂല മുദ്രാവാക്യങ്ങള്‍ ഉറക്കെ വിളിച്ചു പറയുകയായിരുന്നു. ‘അണ്ണാ സിന്ദാബാദ്’, ‘അണ്ണാ നിരാഹാരം കിടക്കുന്നത് സര്‍ക്കാര്‍ അവഗണിക്കുന്നു’ തുടങ്ങിയ മുദ്രാവാക്യങ്ങളാണ് ഇയാള്‍ ഉറക്കെ വിളിച്ചു പറഞ്ഞത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :