സൗരോര്‍ജം ഉപയോഗിച്ച് ട്രെയിനിലെ എ സി കോച്ച് പ്രവര്‍ത്തിപ്പിക്കാന്‍ പദ്ധതി

ചെന്നൈ| WEBDUNIA|
PRO
PRO
സൗരോര്‍ജം ഉപയോഗിച്ച് ട്രെയിനിലെ എ സി കോച്ച് പ്രവര്‍ത്തിപ്പിക്കാന്‍ പദ്ധതി. മദ്രാസ് ഐഐടിയാണ് എസി കോച്ചിലെ വെളിച്ചവും കൂളിങും സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന പദ്ധതിയുടെ രൂപരേഖ തയ്യാറാക്കിയത്.

ലോകത്തിലെ ഏറ്റവും വലിയ റെയില്‍വെ ശൃംഖലയായി അറിയപ്പെടുന്ന ഇന്ത്യന്‍ റെയില്‍വെ നടപ്പാക്കുന്ന നൂതന പദ്ധതിയാണിത്. ഇതാദ്യമാണ് ഇന്ത്യന്‍ റയില്‍വെ സൗരോര്‍ജം ഉപയോഗിച്ചുള്ള പദ്ധതി നടപ്പാക്കുന്നത്. എ സി കോച്ചിനുള്ള ആവശ്യകത അടുത്ത വര്‍ഷങ്ങളില്‍ വര്‍ധിക്കുമെന്നതിനാല്‍ ഡീസലന്‍െറയും വൈദ്യുതിയുടെയും ഉപയോഗം കുറക്കുന്നതിന് വേണ്ടിയുള്ള ബദല്‍ സംവിധാനങ്ങള്‍ നടപ്പാക്കുകയാണ് ഇതുവഴി റെയില്‍വെ ലക്ഷ്യമിടുന്നത്.

ട്രെയിനിനകത്തെ വെളിച്ചവും എയര്‍ കണ്ടീഷനിങും സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന പദ്ധതിയുടെ രൂപരേഖ സമര്‍പ്പിക്കാന്‍ മദ്രാസ് ഐഐടിയോട് ആവശ്യപ്പെട്ടിരുന്നു. അവര്‍ സമര്‍പ്പിച്ച പദ്ധതി പ്രായോഗികമാണെന്ന് ബോധ്യപ്പെട്ടതിനാല്‍ നടപ്പാക്കാന്‍ തീരുമാനിക്കുകയായിരുന്നു എന്ന് റെയില്‍വെ അധികൃതര്‍ അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :