സൗന്ദര്യമത്സരമല്ല പൊതുതെരഞ്ഞെടുപ്പെന്ന് ജയറാം രമേശ്

വഡോദര: | WEBDUNIA|
PRO
PRO
വ്യക്തികള്‍ തമ്മിലുള്ള സൗന്ദര്യമത്സരമല്ല ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പെന്ന് ഗ്രാമവികസന മന്ത്രി ജയറാം രമേശ്. നരേന്ദ്രമോഡിയേയും രാഹുല്‍ഗാന്ധിയേയും കേന്ദ്രീകരിച്ചാണ് തെരഞ്ഞെടുപ്പെന്ന വാദത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

രാഷ്ട്രീയ പാര്‍ട്ടികളുടെ വ്യത്യസ്ത ആശയങ്ങളും തത്വശാസ്ത്രവും തമ്മിലുള്ള മത്സരമാണ് തെരഞ്ഞെടുപ്പില്‍ നടക്കുന്നത്.
അമേരിക്കയിലേതുപോലെ രണ്ട് വ്യക്തികള്‍ തമ്മിലുള്ള മത്സരമല്ല ഇന്ത്യയില്‍ നടക്കുന്നത്. ചില വ്യക്തികള്‍ തമ്മിലുള്ള മത്സരമന്നെ രീതിയില്‍ തെരഞ്ഞെടുപ്പിനെ വില കുറച്ചു കാണരുതെന്നും ജയറാം രമേശ് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :