സ്വവര്‍ഗം: ഇന്ത്യയ്ക്ക് മുമ്പില്‍ 126 രാജ്യങ്ങള്‍

ന്യൂഡല്‍ഹി| WEBDUNIA| Last Modified വ്യാഴം, 2 ജൂലൈ 2009 (19:18 IST)
ഡല്‍ഹി ഹൈക്കോടതി സ്വവര്‍ഗ അനുരാഗം നിയമപരമാണെന്ന് പ്രഖ്യാപിച്ചതോടെ സ്വവര്‍ഗ ലൈംഗികതയെ അംഗീകരിക്കുന്ന നൂറ്റിയിരുപത്തിയേഴാമത് രാജ്യമായി. ഇപ്പോഴും 80 രാജ്യങ്ങളില്‍ സ്വവര്‍ഗ അനുരാഗം നിഷിദ്ധമാണ്.

1989ല്‍ ഡന്‍‌മാര്‍ക്കാണ് സ്വവര്‍ഗ രതിക്ക് ആദ്യമായി നിയമപരമായ അംഗീകാരം നല്‍കിയത്. ഇവിടെ സ്വവര്‍ഗാനുരാഗികള്‍ക്ക് വിവാഹിതരെ പോലെ സമൂഹത്തില്‍ അംഗീകാരം ലഭിച്ചതോടെ മറ്റ് യൂറോപ്യന്‍ രാജ്യങ്ങളും ഈ വഴിക്ക് ചിന്തിച്ചു തുടങ്ങി.

ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം നോര്‍വെ, സ്വീഡന്‍, ഐസ്‌ലാന്‍ഡ് എന്നീ രാജ്യങ്ങളും സ്വവര്‍ഗ രതിയെ അനുകൂലിച്ചു കൊണ്ട് നിയമം പാസാക്കി. വീ‍ണ്ടുമൊരു ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം ഫിന്‍ലന്‍ഡിലും നിയമം പ്രാവര്‍ത്തികമായി.

എന്നാല്‍, 2001ല്‍ നെതര്‍ലന്‍ഡ് ആണ് സ്വവര്‍ഗ വിവാഹങ്ങള്‍ക്ക് നിയമാനുമതി നല്‍കിയത്. 2003ല്‍ ബല്‍ജിയവും 2005ല്‍ സ്പെയിനും കാനഡയും ഇതേ രീതിയിലുള്ള അനുമതി നല്‍കി.

ന്യൂസിലന്‍ഡില്‍ 2004ലും ദക്ഷിണാഫ്രിക്കയില്‍ 2005ലും സ്വവര്‍ഗ രതി നിയമാനുസൃതമാക്കി. നേപ്പാളില്‍ 2007ല്‍ സ്വവര്‍ഗ അനുരാഗികള്‍ക്കെതിരെയുള്ള വേരിതിരിവ് ഇല്ലാതാക്കാന്‍ നിയമമുണ്ടായി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :