സ്വന്തം ഭാര്യയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍ !

ഭോപ്പാല്‍| WEBDUNIA|
PRO
PRO
ഭാര്യയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസില്‍ ആണ് ബല്‍‌റാം ഭഗത് എന്നയാള്‍ അറസ്റ്റിലായത്. അഞ്ച് വര്‍ഷം മുമ്പ് നല്‍കിയ പരാതിയിലാണ് ഇപ്പോള്‍ അറസ്റ്റ് നടന്നതെന്ന് മാത്രം.

2009ല്‍ 17 വയസ്സ് പ്രായമുള്ള പെണ്‍കുട്ടിയെയും കൂട്ടി ബല്‍‌റാം ഒളിച്ചോടുകയായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഇയാള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. നാടുവിട്ട ശേഷം ബല്‍‌റാം പെണ്‍കുട്ടിയെ വിവാഹം ചെയ്തു. ഇവര്‍ രണ്ട് മക്കളുമുണ്ടായി. അഞ്ച് വര്‍ഷം ഇവര്‍ ഒരുമിച്ച് ജീവിച്ചു.

ഇതിന് ശേഷമാണ് കോലാര്‍ പൊലീസ് ബല്‍‌റാമിനെ കണ്ടെത്തിയത്. പഴയ കേസില്‍ ഇയാളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. ഇയാളുടെ ഭാര്യയെയും മക്കളെയും അവരുടെ കുടുംബത്തിന് കൈമാറുകയും ചെയ്തു.

കാര്യങ്ങള്‍ ഇനി കോടതി തീരുമാനിക്കട്ടെയെന്നാണ് പൊലീസ് പ്രതികരിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :