സ്വത്തുതര്‍ക്കം: ആറംഗ കുടുംബത്തെ യുവാവ് കൂട്ടക്കൊല ചെയ്തു

ബുലന്ദേശ്വര്‍| WEBDUNIA|
PRO
PRO
സ്വത്തുതര്‍ക്കത്തെ തുടര്‍ന്ന് യുവാവ് മാതാപിതാക്കളും സഹോദരനുമടക്കം ആറു പേരെ കൂട്ടക്കൊല ചെയ്തു. ബുലന്ദേശ്വറിലെ പിലഖ്‌നയില്‍ ഇന്നലെ രാത്രിയാണ് സംഭവം. രണ്ടു ബന്ധുക്കളുടെ സഹായത്തോടെയാണ് യുവാവ് കൂട്ടക്കൊല നടത്തിയത്.

സംഭവവുമായി ബന്ധപ്പെട്ട് മൊബിന്‍ എന്നയാളെ അറസ്റ്റു ചെയ്തു. ഇയാളുടെ മാതാപിതാക്കളും മൂത്ത സഹോദരനും സഹോദര ഭാര്യയും രണ്ടു കുട്ടികളുമാണ് കൊല്ലപ്പെട്ടത്. കോടികള്‍ വിലവരുന്ന ചൂളയും കൃഷിഭൂമിയും മൂത്ത സഹോദരനു നല്‍കാനുള്ള പിതാവിന്റെ തീരുമാനമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :