സ്വത്തിനായി സ്ത്രീയെ കൂട്ടബലാത്സംഗം ചെയ്തു!

യമുനാനഗര്‍| WEBDUNIA|
PRO
സ്വത്ത് തട്ടിയെടുക്കാന്‍ വേണ്ടി ഒരു സ്ത്രീയെ ബന്ധുക്കള്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത ശേഷം കനാലില്‍ എറിഞ്ഞു! ഹരിയാനയിലെ യമുനാനഗറിലാണ് അതിക്രൂരമായ സംഭവം അരങ്ങേറിയത്.

സ്ത്രീയെ കൊലചെയ്യണമെന്ന ഉദ്ദേശത്തോടെയാണ് ബന്ധുക്കള്‍ അവരെ കനാലില്‍ എറിഞ്ഞത് എങ്കിലും തലനാരിഴയ്ക്ക് രക്ഷപെടുകയായിരുന്നു. കൈതാള്‍ ജില്ലയിലെ ഗ്രാമത്തില്‍ നിന്ന് വെള്ളിയാഴ്ച രാത്രിയാണ് ഇവരെ കാറില്‍ വന്ന ബന്ധുക്കളുടെ സംഘം തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്.

തന്റെ ഭര്‍ത്താവിന് മാനസിക പ്രശ്നങ്ങള്‍ ഉണ്ടെന്നും അത് മുതലാക്കി അദ്ദേഹത്തിന്റെ സ്വത്ത് തട്ടിയെടുക്കുന്നതിനാണ് ബന്ധുക്കള്‍ ശ്രമിക്കുന്നതെന്നും പീഡനത്തിന് ഇരയായ സ്ത്രീ നല്‍കിയ പരാതിയില്‍ പറയുന്നു.

സ്ത്രീയെ പൊലീസ് അകമ്പടിയോടെയാണ് ഗ്രാമത്തിലെ വീട്ടില്‍ എത്തിച്ചത്. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :