സ്ലീപ്പര്‍ യാത്രക്കാര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധം

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
ട്രെയിനില്‍ സ്ലീപ്പര്‍ യാത്രക്കാര്‍ക്കും ഇനി തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നു. ടിക്കറ്റ് കൈമാറ്റം വ്യാപകമായതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് റെയില്‍വേയുടെ ഈ നടപടി. ട്രെയിനിലെ മോഷണം തടയുന്നതിനും ഇത് സഹായിക്കുമെന്നും റെയില്‍വേ പറയുന്നു. തിരിച്ചറിയല്‍ കാര്‍ഡില്ലാതെ യാത്രചെയ്യുന്നവരെ ടിക്കറ്റില്ലാത്തവരായി കണക്കാക്കി പിഴ ഈടാക്കുമെന്നും അധികൃതര്‍ പറഞ്ഞു. ഇതുസംബന്ധിച്ച് പ്രഖ്യാപനം ഉടനെ ഉണ്ടാകും.

തല്‍ക്കാല്‍ ടിക്കറ്റും ഇ- ടിക്കറ്റും ഉപയോഗിച്ചു യാത്ര ചെയ്യുന്നവരായിരുന്നു നേരത്തെ തിരിച്ചറിയല്‍ രേഖ കരുതേണ്ടിയിരുന്നത്. ഉയര്‍ന്ന ക്ലാസ്സുകളില്‍ യാത്രചെയ്യാന്‍ മുന്‍പ് തന്നെ തിരച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയിരുന്നു. എ സി ത്രി ടയര്‍, എ സി ടു ടയര്‍, ഫസ്റ്റ് ക്ലാസ് എന്നിവയിലെ യാത്രക്കാര്‍ക്കായിരുന്നു തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയത്. കൈമാറ്റം ചെയ്ത ടിക്കറ്റുമായി യാത്രചെയ്യുന്നത് വ്യാപകമായതിനെതുടര്‍ന്നായിരുന്നു നടപടി.

ഫോട്ടൊസ്റ്റാറ്റ് കോപ്പിയല്ലാതെസംഘമായി യാത്ര ചെയ്യുന്നവരില്‍ ഒരാളുടെയെങ്കിലും കയ്യില്‍ ഒര്‍ജിനല്‍ തിരിച്ചറിയല്‍ രേഖ ഉണ്ടായിരിക്കണം. വോട്ടേഴ്‌സ് ഐ ഡി കാര്‍ഡ്, ആധാര്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, പാന്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, ഗവണ്മെന്റ് അംഗീകൃത സ്‌കൂളുകളില്‍നിന്നോ കോളജുകളില്‍നിന്നോ ഉള്ള സ്റ്റുഡന്‍റ്‌സ് ഐഡി കാര്‍ഡ്, ദേശസാല്‍കൃത ബാങ്കുകളുടെ ഫോട്ടോ പതിച്ച പാസ് ബുക്കും ഫോട്ടോ പതിച്ച് ലാമിനേറ്റ് ചെയ്ത് ക്രെഡിറ്റ് കാര്‍ഡുകളും, കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയാണ് തിരിച്ചറിയല്‍ കാര്‍ഡായി റെയില്‍വെ നിലവില്‍ പരിഗണിക്കുന്നത്


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :