ആന്ധ്രപ്രദേശില്‍ റായദുര്ഗ് മണ്ഡലത്തില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ജനവിധി തേടുന്ന തെലുഗുദേശം പാര്‍ട്ടി സ്ഥാനാര്‍ഥിയുടെ ആസ്തി ആറായിരം കോടി രൂപ. 39 -കാരനായ ജി ദീപക് റെഡ്ഢിക്കാണ് ആറായിരം കോടി രൂപയുടെ ആസ്തിയുള്ളത്.
നാമനിര്‍ദേശ പത്രികയോടൊപ്പം ദീപക് റെഡ്ഢി സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ആസ്തിയെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കിയിരിക്കുന്നത്. ബിസിനസ്സ് മാനേജ്മെന്റ് ബിരുദധാരിയായ അദ്ദേഹം ഗ്രേറ്റ് ഇന്ത്യ മൈനിംഗ്, ഗ്രേറ്റ് ഇന്ത്യ റോക്ക് മിനറല്‍സ് തുടങ്ങിയ സ്ഥാപനങ്ങളുടെ ഉടമയാണ്.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജെ സി പ്രഭാകര്‍ റെഡ്ഢിയുടെ മരുമകനാണ് ഇദ്ദേഹം. ദീപക് റെഡ്ഢിയുടെ പേരില്‍ നിരവധി ക്രിമിനല്‍ കേസുകള്‍ റജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്.