സ്ത്രീയുടെ തലയില്‍ നിന്ന് സ്ക്രൂഡ്രൈവര്‍ നീക്കം ചെയ്തു!
മധുര|
WEBDUNIA|
Last Modified ബുധന്‍, 29 ഫെബ്രുവരി 2012 (13:28 IST)
PRO
PRO
മധുരയിലെ മീനാക്ഷി മിഷന് ആശുപത്രിയില്‍ നടന്ന അപൂര്‍വ്വ ശസ്ത്രക്രിയയിലൂടെ സ്ത്രീയുടെ തലയില്‍ നിന്ന് ഡോക്ടര്‍മാര്‍ സ്ക്രൂഡ്രൈവര്‍ നീക്കം ചെയ്തു. തേനിയില്‍ നിന്നുള്ള 35 -കാരിയായ സ്ത്രീയുടെ തലയോട്ടിയില്‍ ആണ് സ്ക്രൂഡ്രൈവര്‍ തുളഞ്ഞുകയറിയത്. വഴക്കിനിടെ ഇവരുടെ ഭര്‍ത്താവാണ് സ്ക്രൂഡ്രൈവര്‍ ഉപയോഗിച്ച് ആക്രമിച്ചത്.
മൂക്കിലൂടെ അകത്ത് പ്രവേശിച്ച സ്ക്രൂഡ്രൈവര്‍ തലച്ചോറില്‍ തുളഞ്ഞുകയറി. ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ സ്ത്രീയ്ക്ക് ബോധം നഷ്ടപ്പെട്ട് തുടങ്ങിയിരുന്നു.
സങ്കീര്‍ണ്ണമായ ശസ്ത്രക്രിയയ്ക്ക് സ്ത്രീ സുഖം പ്രാപിച്ചു വരികയാണ്.