സ്ക്രീനിലെ പുകവലിക്ക് പുതിയ മാര്‍ഗനിര്‍ദേശം

ന്യൂഡല്‍ഹി| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
PRO
സിനിമകളില്‍ പുകവലി ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തുന്നതിന് കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍. പുകവലി രംഗത്ത്‌ പ്രത്യക്ഷപ്പെടുന്ന നടിയോ നടനോ ആരംഭിക്കുന്നതിനു മുന്‍പും ഇടവേളയിലും പുകവലി വിരുദ്ധ ബോധവല്‍ക്കരണം നടത്തുന്ന രംഗങ്ങള്‍ കൂടി പ്രദര്‍ശിപ്പിക്കണം. സിനിമയുടെ തുടക്കത്തില്‍ 20 സെക്കന്‍ഡും ഇടവേളയില്‍ 15 സെക്കന്‍ഡുമുള്ള ബോധവല്‍ക്കരണ സന്ദേശമാണ്‌ നല്‍കേണ്ടത്‌.

പുകവലിക്കുന്ന ദൃശ്യം അവ്യക്തമായി മാത്രമെ കാണിക്കാവൂ. ദൃശ്യം കാണിക്കുകയാണെങ്കില്‍ പുകവലി ആരോഗ്യത്തിന്‌ ഹാനികരമെന്നു എഴുതിക്കാണിക്കുകയും വേണം. പഴയ സിനിമകള്‍ക്കും വിദേശ സിനിമകള്‍ക്കും മാര്‍ഗനിര്‍ദേശം ബാധകമാണ്‌. ടെലിവിഷനില്‍ കാണിക്കുന്ന സിനിമകള്‍ക്കും ഇത്‌ ബാധകമാണ്‌.

പുകവലി ദൃശ്യങ്ങള്‍ സിനിമകളില്‍ കാണിക്കുകയേ ചെയ്യരുതെന്നായിരുന്നു ആരോഗ്യമന്ത്രാലയത്തിന്റെ നിലപാട്‌. എന്നാല്‍ ഇതിനോട്‌ യോജിക്കാന്‍ വാര്‍ത്താമിനിമയ മന്ത്രാലയം തയാറായില്ല. ഇതേത്തുടര്‍ന്നാണ്‌ രണ്ടു മന്ത്രാലയങ്ങളും വിശദമായി ചര്‍ച്ച ചെയ്ത്‌ പുതിയമാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കാന്‍ തീരുമാനിച്ചത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :