സൌമ്യാ വിശ്വനാഥിന് മരണാനന്തര ആദരം

സ്റ്റോക്ക്‌ഹോം| WEBDUNIA|
ഡല്‍ഹിയില്‍ കൊല്ലപ്പെട്ട മാധ്യമ പ്രവര്‍ത്തക സൌമ്യാ വിശ്വനാഥ് ഉള്‍പ്പടെ, കര്‍ത്തവ്യനിര്‍വ്വഹണത്തിനിടെ കൊല്ലപ്പെട്ട ആറ് ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരെ സ്റ്റോക്ക്‌ഹോം ജേണലിസ്റ്റ് മെമോറിയല്‍ 2008 ചടങ്ങില്‍ ആദരിച്ചു. ലോകത്തിന്‍റെ പല ഭാഗങ്ങളില്‍ നിന്നുള്ള 87 മാധ്യമ പ്രവര്‍ത്തകരെ ചടങ്ങില്‍ അനുസ്മരിച്ചു.

ആറ് ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരാണ് ഇതില്‍ ഉള്‍പ്പെടുന്നത്. അസാ‍മിയ പ്രതിദിന്‍ കറസ്പോണ്ടന്‍റ് മൊഹമ്മദ് മുസ്ലിമുദ്ദിന്‍, ജമ്മുവില്‍ നിന്നുള്ള പത്രം ഡെയിലി എക്സെ‌ല്‍‌സിയറിന്‍റെ ഫോട്ടോഗ്രാഫര്‍ അശോക് സോധി, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ വേദ് പ്രകാശ് ചൌഹാന്‍, അമര്‍ ഉജാലയുടെ ഫോട്ടോഗ്രാഫര്‍ കോമള്‍ യാദക്, ഒരു കശ്മീരി പത്രത്തിന്‍റെ ജാവേദ് അഹമ്മദ് മിര്‍, ഹെഡ്‌ലൈന്‍സ് ടുഡേ ടിവി റിപ്പോര്‍ട്ടര്‍ സൌമ്യാ വിശ്വനാഥന്‍ എന്നിവരാണ് ഇന്ത്യയില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകര്‍.

ഇന്ത്യ ഉള്‍പ്പടെ 35 രാജ്യങ്ങളില്‍ നിന്നുള്ള അംബാസിഡര്‍മാരും ഉന്നത നയതന്ത്ര പ്രതിനിധികളും, സ്വീഡിഷ് സര്‍ക്കാരിന്‍റെ ഉന്നത പ്രതിനിധികളും അനുസ്മരണ ചടങ്ങില്‍ പങ്കെടുത്തു. കത്തീഡ്രല്‍ ഗായക സംഘത്തിന്‍റെ ആലാപനത്തിനൊപ്പം, അതാതു രാജ്യങ്ങളുടെ പ്രതിനിധികള്‍ ഓരോ മെഴുകുതിരി കൊളുത്തിയാണ് അനുസ്മരണ ചടങ്ങ് നടത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :