സോഫ്ട് ഡ്രിങ്ക്: ഐആര്‍സിടിസിയ്ക്ക് 10 ലക്ഷം പിഴ

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
ഇന്ത്യന്‍ റയില്‍‌വെ കാറ്ററിംഗ് ആന്റ് ടൂറിസം കോര്‍പ്പറേഷന്(ഐആര്‍സിടിസി) ഉപഭോക്തൃ കോടതി 10 ലക്ഷം രൂപ ശിക്ഷവിധിച്ചു. എംആര്‍പി വിലയിലും അധിക തുകയ്ക്ക് ശീതളപാനീയം വിറ്റ കേസിലാണിത്.

ഡല്‍ഹി ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തിന്റേതാണ് വിധി. ഡല്‍ഹി സ്വദേശികളായ രണ്ടുപേരാണ് പരാതി നല്‍കിയത്. 12 രൂപ വിലയുള്ള ശീതളപാനീയമായ ‘മാസ' 15 രൂപയ്ക്കു വിറ്റെന്നായിരുന്നു പരാതി. പിഴത്തുകയില്‍ 10, 000 രൂപ വീതം പരാതിക്കാര്‍ക്ക് നഷ്ടപരിഹാരമായി നല്‍കും.

പൊതുമേഖലാ സ്ഥാപനമായ ഐആര്‍സിടിസി സ്വകാര്യ ഡീലര്‍മാരെപ്പോലെ പെരുമാറരുതെന്ന് ഫോറം ചൂണ്ടിക്കാട്ടി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :