ഡല്‍ഹിയിലെ ജാമിയാ നഗറില്‍ 2008ല്‍ നടന്ന എന്കൌണ്ടറില് രണ്ട് മുസ്ലിങ്ങള്‍ ദാരുണമായി കൊല്ലപ്പെട്ടതിന്റെ ചിത്രങ്ങള്‍ കണ്ട് സോണിയാ ഗാന്ധി കരഞ്ഞുവെന്ന് നിയമമന്ത്രി സല്മാന് ഖുര്‍ഷിദ് പറഞ്ഞത് കള്ളമാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ്വിജയ് സിംഗ്.
ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് പ്രചരണ വേളയിലാണ് സോണിയ കരഞ്ഞ കാര്യം സല്മാന് ഖുര്‍ഷിദ് വെളിപ്പെടുത്തിയത്. “ഡല്‍ഹിയിലെ ജാമിയാ നഗറില്‍ 2008, സെപ്തംബര്‍ മാസം 19നാണ് എന്കൌണ്ടര് നടന്നത്. ഈ എന്കൌണ്ടറില് ഉത്തര്‍പ്രദേശില്‍ നിന്നുള്ള രണ്ട് മുസ്ലിങ്ങള്‍ കൊല്ലപ്പെട്ടു. ഇതിന്റെ ചിത്രങ്ങള്‍ കണ്ട് സോണിയാഗാന്ധിയുടെ കണ്ണുകള്‍ നിറഞ്ഞു. അതിന് ശേഷം അന്വേഷണത്തിന് ഉത്തരവിട്ടു” - ഖുര്‍ഷിദ് പറഞ്ഞു.
ഇതിനെതിരെയാണ് ദിഗ്വിജയ് സിംഗ് രംഗത്തെത്തിയത്. “സോണിയ കരഞ്ഞില്ല. സല്മാന് ഖുര്‍ഷിദ് കള്ളം പറയുകയാണ്” - സിംഗ് വ്യക്തമാക്കി.