സൈനികരെ കൊലപ്പെടുത്തിയത് പാക് സൈനികര്‍: പ്രസ്താവന തിരുത്തി എ കെ ആന്റണി
ന്യൂഡല്‍ഹി|
WEBDUNIA|
PTI
PTI
ഇന്ത്യന്‍ സൈനികരെ കൊലപ്പെടുത്തിയത് പാകിസ്ഥാന് സൈനികര്‍ തന്നെയാണെന്ന് പറഞ്ഞ് പ്രതിരോധ മന്ത്രി എ കെ ആന്റണി തന്റെ മുന്‍ പ്രസ്താവന തിരുത്തി. പുഞ്ചില്‍ ഇന്ത്യന്‍ സൈന്യത്തിന് മേല്‍ ആക്രമണം നടത്തിയത് പ്രത്യേക പരിശീലനം നേടിയ പാക് സൈനികരാണെന്നാണ് രാജ്യസഭയില്‍ എ കെ ആന്റണി വിശദീകരണം നല്‍കിയത്.
സംഭവ സ്ഥലം സന്ദര്‍ശിച്ച് തിരിച്ചെത്തിയ കരസേനാ മേധാവി ജനറല്‍ ബിക്രം സിങ് എകെ ആന്റണിയുമായി ചര്‍ച്ച നടത്തിയിരുന്നു. ബിക്രംസിങ് കൂടി നല്കിയ പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ആന്ണണിയുടെ വിശദീകരണം.
പാക് സൈന്യത്തിന്റെ വേഷത്തിലെത്തിയ സൈനികരാണ് ആക്രമണം നടത്തിയതെന്ന ആദ്യ പ്രസ്താവന തിരുത്തി പാക് സൈന്യത്തിന്റെ സഹായമില്ലാതെ അതിര്‍ത്തിയില്‍ ആക്രമണം നടത്താനാവില്ലെന്നും ആന്റണി പറഞ്ഞു. ആന്റണി പ്രസ്താവന തിരുത്തിയതില്‍ സന്തോഷകരമെന്ന് ബിജെപി നേതൃത്വം പ്രതികരിച്ചു.
തന്റെ മുന്‍ പ്രസ്താവന ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിതാണെന്നും ആന്റണി വിശദീകരിച്ചു. ഇന്ത്യയുടെ സഹിഷ്ണുതാ മനോഭാവം ദൌര്‍ബല്യമായി കാണരുതെന്നും പാകിസ്ഥാനോട് ആന്റണി പറഞ്ഞു.