സെക്സ് നിഷേധിച്ചതിന് വിവാഹമോചനം

ന്യൂഡല്‍ഹി| WEBDUNIA|
PRO
സെക്സ് നിഷേധിക്കല്‍ ഉള്‍പ്പെടെ ഭാര്യയുടെ ക്രൂരമായ അവഗണന ചൂണ്ടിക്കാണിച്ച് വിവാഹമോചനത്തിന് ഹര്‍ജി നല്‍കിയ ഭര്‍ത്താവിന് അനുകൂലമായി കോടതിയുടെ വിധി പ്രസ്താവം. ഡല്‍ഹി ഹൈക്കോടതിയാണ് വൈവാഹിക കടമകള്‍ നിര്‍വഹിക്കാത്ത ഭാര്യയുമായുള്ള വിവാഹബന്ധം വേര്‍പെടുത്താന്‍ അനുമതി നല്‍കിയത്.

2005-ല്‍ ഭാര്യ തന്നെ വിട്ടുപോയതായും പിന്നീട് ഒരിക്കലും മടങ്ങി വന്നിട്ടില്ല എന്നും ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. 1990-ല്‍ ആയിരുന്നു വിവാഹം നടന്നത്. എന്നാല്‍, തുടക്കം മുതല്‍ സെക്സ് നിഷേധം തുടങ്ങിയ ക്രൂരത പ്രദര്‍ശിപ്പിച്ചിരുന്നതിനാല്‍ തങ്ങള്‍ക്ക് കുട്ടികള്‍ ഉണ്ടായില്ല എന്നും പരാതിയില്‍ പറയുന്നു.

അകന്നു കഴിയുന്ന ദമ്പതിമാര്‍ പരസ്പര സമ്മതത്തോടെയായിരുന്നു വിവാഹമോചന ഹര്‍ജി നല്‍കിയത്. പിന്നീട് ഭാര്യ കോടതി നടപടികളില്‍ പങ്കാളിയായില്ല. ഭര്‍ത്താവുമൊത്ത് മുന്നോട്ട് പോകാന്‍ ആഗ്രഹമില്ലാത്തത് കാരണമാണ് ഭാര്യ കോടതി നടപടികളില്‍ താല്‍‌പര്യം കാ‍ട്ടാത്തത് എന്നും ഒത്തുപോകണമെന്ന് ആഗ്രമുണ്ടായിരുന്നു എങ്കില്‍ അവര്‍ സ്വന്തം നിലപാടിനുള്ള ന്യായീകരണം അറിയിക്കുമായിരുന്നു എന്നും കോടതി വിലയിരുത്തി.

സെക്സ് നിഷേധം ഉള്‍പ്പെടെയുള്ള കാരണങ്ങള്‍ നിരത്തിയിട്ടും വിവാഹമോചന ഹര്‍ജി കീഴ്ക്കോടതി തള്ളിക്കളഞ്ഞതിനെ തുടര്‍ന്നാണ് ഭര്‍ത്താവ് ഹൈക്കോടതിയെ സമീപിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :