സുരേഷ് ഗോപി ഇനി എം പി; പ്രധാനമന്ത്രിയുടെ ശുപാര്‍ശയ്ക്ക് രാഷ്ട്രപതിയുടെ അംഗീകാരം

നടന്‍ സുരേഷ് ഗോപിയുടെ രാജ്യസഭാംഗത്വത്തിന് രാഷ്ട്രപതിയുടെ അംഗീകാരം. കലാകാരന്‍മാരുടെ പട്ടികയിലാണ് സുരേഷ് ഗോപിയുടെ പേര് രാജ്യസഭയിലേക്ക് ശുപാര്‍ശ ചെയ്തത്. ബി ജെ പി കേന്ദ്രനേതൃത്വമാണ് പട്ടിക കൈമാറിയത്. ബോക്‌സിംഗ് താരം എം സി മേരി കോം, സാമ്പത്തിക വിദഗ്ദ്ധന്

ന്യൂഡല്‍ഹി, സുരേഷ് ഗോപി, നരേന്ദ്രമോദി Newdelhi, Sresh Gopi, Narendra Modi
ന്യൂഡല്‍ഹി| rahul balan| Last Modified വെള്ളി, 22 ഏപ്രില്‍ 2016 (20:47 IST)
നടന്‍ സുരേഷ് ഗോപിയുടെ രാജ്യസഭാംഗത്വത്തിന് രാഷ്ട്രപതിയുടെ അംഗീകാരം. കലാകാരന്‍മാരുടെ പട്ടികയിലാണ് സുരേഷ് ഗോപിയുടെ പേര് രാജ്യസഭയിലേക്ക് ശുപാര്‍ശ ചെയ്തത്. ബി ജെ പി കേന്ദ്രനേതൃത്വമാണ് പട്ടിക കൈമാറിയത്. ബോക്‌സിംഗ് താരം എം സി മേരി കോം, സാമ്പത്തിക വിദഗ്ദ്ധന്‍ നരേന്ദ്രയാദവ്, മുന്‍ ക്രിക്കറ്റ് താരം നവജ്യോത് സിംഗ് സിദ്ധു, സോബന്‍ദാസ് ഗുപ്ത എന്നിവരുടെ പേരുകളും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

രാജ്യസഭ എം പിയായി തന്നെ നാമനിര്‍ദേശം ചെയ്തത് പ്രധാനമന്ത്രിയുടെ അനുഗ്രഹമായി കാണുന്നുവെന്ന് സുരേഷ് ഗോപി പ്രതികരിച്ചിരുന്നു. ഇതൊരു രാഷ്ട്രീയ തീരുമാനമല്ലെന്നും സംസ്ഥാനത്തിന് വേണ്ടി കഴിവിന്റെ പരമാവധി ശ്രമിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു. പരിസ്ഥിതി സംരക്ഷണത്തിന് ഊന്നല്‍ നല്‍കും. കേരളത്തെ 25 വര്‍ഷത്തിനപ്പുറമുള്ള വികസനത്തിലേക്ക് എത്തിക്കുകയാണ് തന്റെ ലക്ഷ്യം. തന്റെ എം പി സ്ഥാനം കേരളത്തിന് കിട്ടിയ അംഗീകാരമാണെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

ബി ജെ പിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ സജീവമാണ് സുരേഷ് ഗോപി ഇപ്പോള്‍. സംസ്ഥാനത്തുടനീളം നിരവധി റാലികളില്‍ സുരേഷ് ഗോപി പങ്കെടുക്കും.


ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :