സുനന്ദ പുഷ്‌ക്കറിന്റെ മരണം സംബന്ധിച്ച ദുരൂഹത നീക്കണമെന്ന് ശശി തരൂര്‍

ന്യൂഡല്‍ഹി| WEBDUNIA|
PRO
ഭാര്യ സുനന്ദ പുഷ്‌ക്കറിന്റെ മരണം സംബന്ധിച്ച ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി ശശി തരൂര്‍ കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡയ്ക്ക് കത്ത് നല്‍കിയതായി റിപ്പോര്‍ട്ട്.

സുനന്ദയുടെ മരണത്തെക്കുറിച്ച് വസ്തുനിഷ്ഠവും നീതിപൂര്‍വവുമായ അന്വേഷണം നടത്തണം. ഇതിന്റെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് കൈമാറണം.

ഹോട്ടലിലെ സിസി ടിവി ദൃശ്യങ്ങളും മാധ്യമങ്ങള്‍ക്ക് ലഭ്യമാക്കണമെന്നും തരൂര്‍ കത്തില്‍ ആവശ്യപ്പെട്ടു. പൊലീസാണ് കാര്യങ്ങള്‍ ഇത്രത്തോളം വഷളാക്കിയതെന്ന ആരോപണവും തരൂര്‍ ഉന്നയിക്കുന്നു.

പോലീസ് തുടക്കത്തില്‍ നിശ്ശബ്ദത പാലിച്ചതാണ് സംശയങ്ങള്‍ക്കും ദുരൂഹതക്കും ഇടയാക്കിയതെന്നും തരൂര്‍ കത്തില്‍ പറയുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :