സുനന്ദ പുഷ്കര്‍ കഴിച്ചത് ഇളനീര്‍ മാത്രം; സിഗരറ്റ് വലിച്ചുകൊണ്ടിരുന്നു, ശോകഗാനങ്ങള്‍ കേട്ടു

ന്യൂഡല്‍ഹി| WEBDUNIA|
PTI
PTI
മരിക്കുന്നതിന് മുമ്പുള്ള ദിവസങ്ങളില്‍ സുനന്ദ പുഷ്കര്‍ ആഹാരം കഴിച്ചിരുന്നില്ലെന്ന് ലീല പാലസ് ഹോട്ടലില്‍ അവരുടെ ചുമതലയുണ്ടായിരുന്ന ജീവനക്കാരുടെ മൊഴി. ഇളനീര്‍ മാത്രമാണ് സുനന്ദ കഴിച്ചത്. സുനന്ദ സിഗരറ്റ് വലിച്ചുകൊണ്ടിരുന്നിരുന്നു എന്നും ജീവനക്കാരുടെ മൊഴിയില്‍ പറയുന്നു.

വിഷാദത്തിലായിരുന്ന സുനന്ദ ഹിന്ദി ശോകഗാനങ്ങള്‍ ആവര്‍ത്തിച്ചു കേട്ടുകൊണ്ടിരുന്നു എന്നും ജീവനക്കാര്‍ പറഞ്ഞു.

സുനന്ദയുടെ മരണകാരണം വിഷാദത്തിനുള്ള മരുന്നുകള്‍ അമിതമായി ഉള്ളില്‍ച്ചെന്നത് മൂലമായിരിക്കാം എന്നാണ് രാസപരിശോധനയില്‍ തെളിഞ്ഞത് എന്നാണ് സൂചന. സുനന്ദയുടെ ശരീരത്തില്‍ മുറിവുകള്‍ ഉണ്ടായിരുന്നു എന്നും എന്നാല്‍ ഇവയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്നും എയിംസ് ആശുപത്രി ഫോറന്‍സിക് വിഭാഗം തലവന്‍ സുധീര്‍കുമാര്‍ ഗുപ്ത പറഞ്ഞിരുന്നു. സുനന്ദയുടേത് പെട്ടെന്നുള്ള അസ്വാഭാവിക മരണമാണെന്ന് അദ്ദേഹം അറിയിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :