സുഖ്‌റാമിന്‌ മൂന്നു വര്‍ഷം തടവ്‌

ന്യൂഡല്‍ഹി| WEBDUNIA|
അവിഹിത സ്വത്ത് സമ്പാദനക്കേസില്‍ കുറ്റക്കാരനാണെന്ന്‌ കണ്ടെത്തിയ മുന്‍ കേന്ദ്രമന്ത്രി സുഖ്‌റാമിനു ഡല്‍ഹിയിലെ പ്രത്യേക സി ബി ഐ കോടതി മൂന്നു വര്‍ഷം തടവു ശിക്ഷ വിധിച്ചു. 1991-96 കാലയളവില്‍ നരസിംഹറാവു മന്ത്രിസഭയില്‍ അംഗമായിരുന്ന സുഖ്‌റാം 5.36 കോടി രൂ‍പയുടെ അവിഹിത സ്വത്ത് സമ്പാദിച്ചുവെന്നാണ് കേസ്.

അഴിമതി നിയമത്തിന്‍റെ വിവിധ വകുപ്പുകള്‍ പ്രകാരം സുഖ്‌റാം കുറ്റക്കാരനാണെന്ന് സംശയാതീതമായി തെളിഞ്ഞിട്ടുണ്ടെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.

1996ല്‍ അദ്ദേഹത്തിന്‍റെ ഔദ്യോഗിക വസതിയില്‍ പലയിടങ്ങളിലയി സൂക്ഷിച്ചിരുന്ന 3.6 കോടി രൂപ സിബിഐ അധികൃതര്‍ കണ്ടെടുത്തിരുന്നു.‌ 2002ല്‍ സ്വകാര്യ ടെലികോം കമ്പനിയെ വഴിവിട്ട്‌ സഹായിച്ച്‌ പൊതുഖജനാവിന്‌ നഷ്ടമുണ്ടാക്കി എന്ന്‌ സിബിഐ കണ്ടെത്തിയതിനെ തുടര്‍ന്ന്‌ പ്രത്യേക കോടതി സുഖ്‌റാമിനെ മൂന്നു വര്‍ഷം തടവിന്‌ ശിക്ഷിച്ചിട്ടുണ്ട്‌.

കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രിയായിരിക്കെ ഹിമാചലിലെ ചില കമ്പനികള്‍ക്ക്‌ ടെലികോം ഉപകരണ വിതരണകരാര്‍ ക്രമവിരുദ്ധമായി നല്‍കിയതിനെച്ചൊല്ലിയും സുഖ്‌റാമിനെതിരെ ആരോപണം ഉയര്‍ന്നിരുന്നു.

ആരോപണങ്ങളെ തുടര്‍ന്ന്‌ കോണ്‍ഗ്രസില്‍ നിന്ന്‌ പുറത്താക്കപ്പെട്ട സുഖ്‌റാം ഹിമാചല്‍ വികാസ്‌ കോണ്‍ഗ്രസ്‌ എന്ന സ്വന്തം പാര്‍ട്ടി രൂപീകരിച്ചിരുന്നു


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :