തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ സിപിഐ(എം)ന് പിന്തുണ നല്‍കില്ലെന്ന് അറിയിച്ചതിനെത്തുടര്‍ന്ന് നന്ദിഗ്രാമില്‍ ഭൂമി ഒഴിപ്പിക്കല്‍ പ്രതിരോധ സമിതി പ്രവര്‍ത്തക സമിതിയിയില്‍ പ്രവര്‍ത്തിച്ചു വരുന്ന മൂന്ന് വനിതകളെ സിപിഐ(എം) പാര്‍ട്ടി പ്രവര്‍ത്തകര്‍ തിങ്കളാഴ്ച വിവസ്ത്രരാക്കിയെന്ന് ആരോപണം. ഇവര്‍ നന്ദിഗ്രാമിലെ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.
എന്നാല്‍, ഇവരുടെ പരാതിയെക്കുറിച്ച് പ്രതികരിക്കുവാന്‍ പൊലീസ് വിസമ്മതിച്ചു. ഈസ്റ്റ് മിഡനാപ്പൂരിലെ എസ്പി ഈ വിഷയത്തെക്കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്നും നന്ദിഗ്രാം പൊലീസ് സ്റ്റേഷനു മാത്രമേ ഇക്കാര്യത്തെക്കുറിച്ച് എന്തെങ്കിലും പറയുവാന്‍ കഴിയുകയുള്ളൂവെന്നും പറഞ്ഞു. 40 മുതല്‍ 50 വരെ സിപിഐ(എം)പ്രവര്‍ത്തകരാണ് തങ്ങളെ വിവസ്ത്രരാക്കിയതെന്ന് പരാതിക്കാരികള്‍ ആരോപിക്കുന്നു.
‘സിപിഐ(എം)പ്രവര്‍ത്തകര്‍ ഞങ്ങളുടെ വീടുകളിലെത്തി തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ അവര്‍ക്ക് വോട്ടു ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ഞങ്ങള്‍ അവരുടെ ആവശ്യം നിരസിച്ചപ്പോള്‍ അവര്‍ ഞങ്ങളുടെ തിരിച്ചറിയല്‍ കാര്‍ഡുകള്‍ കീറി കളഞ്ഞു. അവര്‍, പിന്നീട് ഞങ്ങളുടെ വസ്ത്രങ്ങള്‍ അഴിക്കുകയും ചെയ്തു. അവരില്‍ നിന്ന് രക്ഷ നേടുവാന്‍ വിവസ്ത്രരായി ഞങ്ങള്‍ ഒരു കിലോമീറ്ററോളം ഓടി‘,പരാതിക്കാരികള്‍ പറയുന്നു.