സിറ്റിബാങ്ക്: ഹീറോ ഗ്രൂപ്പ് ഓഫീസര്‍ അറസ്റ്റില്‍

ഗുഡ്ഗാവ്| WEBDUNIA|
സിറ്റിബാങ്കില്‍ നിക്ഷേപ തട്ടിപ്പ് നടത്തിയ കേസില്‍ ഹീറോ കോര്‍പറേറ്റ് ലിമിറ്റഡിലെ ഉന്നത ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. 300 കോടിയുടെ തട്ടിപ്പില്‍ ഹീറോ ഗ്രൂപ്പിന്റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ സഞ്ജയ് ഗുപ്തയാണ് അറസ്റ്റിലായത്.

കേസിലെ മുഖ്യപ്രതി ശിവരാജ് പുരിയുമായി ചേര്‍ന്ന് സ്വന്തം സ്ഥാപനത്തിലെ ഉദ്യോഗസ്ഥരുടേത് അടക്കം നിരവധി അക്കൌണ്ടുകളില്‍ നിന്ന് കോടികള്‍ തട്ടിയെടുത്തു എന്നാണ് ആരോപണം. ശിവരാജ് പുരിയെ നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു.

പണം ഇരട്ടിച്ചു നല്‍കാമെന്ന വാഗ്ദാനം നല്‍കിയായിരുന്നു ഇവര്‍ നിക്ഷേപകരെ ആകര്‍ഷിച്ചിരുന്നത്. നിക്ഷേപകരുടെ അറിവില്ലാതെ പണം വിപണിയില്‍ നിക്ഷേപിക്കുകയായിരുന്നു ഇവരുടെ തട്ടിപ്പിന്റെ രീതി.

ഡല്‍ഹി ആസ്ഥാനമായുള്ള ഹീറോ ഗ്രൂപ്പില്‍ നിന്ന് 200 കോടിയും വ്യക്തിഗത അക്കൌണ്ടുകളില്‍ നിന്ന് 100 കോടിയും പുരിയുടെ അക്കൌണ്ടില്‍ എത്തിയതായി പൊലീസ് കണ്ടുപിടിച്ചിട്ടുണ്ട്. ഈ പണം പുരി അഞ്ച് പ്രമുഖ ബ്രോക്കറേജുകളില്‍ നിക്ഷേപിക്കുകയായിരുന്നു. അക്കൌണ്ട് തരപ്പെടുത്തുന്നതിന് പുരി ഗുപ്തയ്ക്ക് വന്‍ തുക കമ്മീഷനായി നല്‍കിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :