സിബിഐക്കെതിരെ ഡിഎംകെ

കോയമ്പത്തൂര്‍| WEBDUNIA|
PRO
PRO
2ജി സ്പെക്ട്രം കേസില്‍ സി ബി ഐ മുന്‍വിധിയോടെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഡി എം കെ. ചില മാധ്യമങ്ങളും സി ബി ഐയും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയുടെ ഭാ‍ഗമാണ് സ്പെക്ട്രം കേസ് എന്നും കോയമ്പത്തൂരില്‍ ചേര്‍ന്ന പാര്‍ട്ടി നിര്‍ണായക ജനറല്‍ കൗണ്‍സില്‍ പ്രമേയം പറയുന്നു.

എ രാജ, കനിമൊഴി, കലൈഞ്ജര്‍ ടിവി എംഡി ശരത് കുമാര്‍ എന്നിവരുടെ നിരപരാധിത്വം കോടതിയില്‍ തെളിയിക്കും. നിയമവ്യവസ്ഥയില്‍ പൂര്‍ണ്ണ വിശ്വാസം പ്രകടിപ്പിക്കുന്നതായും പ്രമേയത്തിലുണ്ട്. മുഖ്യമന്ത്രി ജയലളിതയെ പ്രമേയം രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുന്നുണ്ട്. ജയലളിതയുടേത് അടക്കിഭരിക്കല്‍ ആണെന്നും ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കുമെന്നും ഡി എം കെ വ്യക്തമാക്കുന്നു.

പ്രധാനമന്ത്രിയെ ലോക്പാല്‍ ബില്ലിന്റെ പരിധിയില്‍ കൊണ്ടുവരണം. മുല്ലപ്പെരിയാറില്‍ ബേബി ഡാം നിര്‍മിക്കാനുളള കേരളത്തിന്റെ ശ്രമം കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് തടയണമെന്നും പാര്‍ട്ടി ആവശ്യപ്പെടുന്നു.

ഡി എം കെ അധ്യക്ഷനായി എം കരുണാനിധി തന്നെ തുടരും. കരുണാനിധിയുടെ പിന്‍ഗാമി ആരാവണമെന്ന കാര്യത്തില്‍പോരടിച്ച അഴഗിരിക്കും സ്റ്റാലിനും തല്‍ക്കാലം മിണ്ടാതിരിക്കുകയേ നിര്‍വാഹമുള്ളൂ. കോണ്‍ഗ്രസുമായുള്ള സഖ്യം തുടരാനും തീരുമാനമായി. എന്നാല്‍ സ്പെക്ട്രം കേസില്‍ ഡി എം കെയെ സഹായിക്കാത്ത നിലപാടാണ് കോണ്‍ഗ്രസിന്റേതെന്നും യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :