സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയെയും സിബിഐ ചോദ്യം ചെയ്തേക്കുമെന്ന് സൂചന.
ഇപ്പോള്‍ ജയിലില്‍ കഴിയുന്ന ഗുജറാത്ത് ആഭ്യന്തര സഹമന്ത്രി അമിത് ഷാ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ ഉപയോഗിച്ചാണ് കൊലപാതകം നടത്തിയതെന്നും അന്വേഷണത്തെ തടസ്സപ്പെടുത്താനും സാക്ഷികളെ ഭീഷണിപ്പെടുത്താനും ശ്രമിച്ചിട്ടുണ്ട് എന്നും സിബിഐ പറയുന്നു.
ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്ന, മുഖ്യമന്ത്രി നരേന്ദ്ര മോഡിക്കും ഇക്കാര്യങ്ങളെ കുറിച്ച് അറിയാമെന്നാണ് സിബിഐയുടെ നിഗമനം.
ഇസ്‌ഹാന്‍ ജാഫ്രി വധക്കേസില്‍ മോഡിയെ ഈ വര്‍ഷം മാര്‍ച്ചില്‍ എസ്ഐടി വിളിച്ചു വരുത്തി ചോദ്യം ചെയ്തിരുന്നു. 2002 ഏപ്രില്‍ 28 ന് ഗുല്‍ബര്‍ഗ സൊസൈറ്റി ഹൌസിംഗ് കോളനിയില്‍ കലാപകാരികള്‍ ജാഫ്രി ഉള്‍പ്പെടെ 69 പേരെ ചുട്ടുകൊന്നതുമായി ബന്ധപ്പെട്ട കേസിലായിരുന്നു ചോദ്യം ചെയ്യല്‍. മോഡിക്കും സര്‍ക്കാരിനും കലാപകാരികളെ അമര്‍ച്ച ചെയ്യാന്‍ സാധിച്ചില്ല എന്നതായിരുന്നു പരാതി.