സിപി‌എം യുദ്ധം രാജ്യത്തിനെതിരെ

WD
നന്ദിഗ്രാമിലെ പ്രവര്‍ത്തനങ്ങളിലൂടെ പശ്ചിമ ബംഗാള്‍ ഭരണ കക്ഷിയാ‍യ സിപി‌എം രാജ്യത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് എല്‍ കെ അദ്വാനി.

സിപി‌എം നന്ദിഗ്രാമിലെ ജനങ്ങളോട് മാത്രമല്ല ഇന്ത്യയിലെ എല്ലാ ജനങ്ങളോടും യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. ധൃതരാഷ്ട്രരെ പോലെ കഴിവുകെട്ട സോണിയ-മന്‍‌മോഹന്‍ കൂട്ടുകെട്ടിന്‍റെ കീഴില്‍ സിപി‌എം നന്ദിഗ്രാമിനെ ഒരു ചുവന്ന റിപ്പബ്ലിക് ആക്കിയിരിക്കുകയാണ് എന്നും അവിടേക്ക് ആരെയും പ്രവേശിക്കാന്‍ അനുവദിക്കാതിരിക്കുകയാണെന്നും അദ്വാനി പറഞ്ഞു.

സിപി‌എം സ്വകാര്യ സൈന്യത്തിന്‍റെ ഭീകര വാഴ്ച അവസാനിപ്പിക്കണം എന്നും നന്ദിഗ്രാം സന്ദര്‍ശന വേളയില്‍ അദ്വാനി ആവശ്യപ്പെട്ടു. സിആര്‍പി‌എഫിനെ നന്ദിഗ്രാമിലെ പാര്‍ട്ടി നിയന്ത്രിത സ്ഥലങ്ങളില്‍ പ്രവേശിപ്പിക്കാനും യുപി‌എ സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണെന്നും അദ്വാനി കുറ്റപ്പെടുത്തി.

നന്ദിഗ്രാം വിഷയം വ്യാഴാഴ്ച തുടങ്ങുന്ന പാര്‍ലമെന്‍റിന്‍റെ ശീതകാല സമ്മേളനത്തില്‍ ഉയര്‍ത്തിക്കാണിക്കുമെന്നും ഗവര്‍ണര്‍ ഗോപാലകൃഷ്ണ ഗാന്ധിക്കെതിരെ സിപി‌എം നടത്തുന്ന വിമര്‍ശനം അസ്ഥാനത്താണെന്നും അദ്വാനി പറഞ്ഞു.
ന്യൂഡല്‍ഹി| PRATHAPA CHANDRAN| Last Modified ബുധന്‍, 14 നവം‌ബര്‍ 2007 (10:54 IST)



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :