സിനിമയില്‍ നഗ്നയാവാനില്ലെന്ന് പൂനം പാണ്ഡെ

ന്യൂഡല്‍ഹി| WEBDUNIA|
PRO
ക്രിക്കറ്റ് താരങ്ങള്‍ക്ക് വേണ്ടി പ്രദര്‍ശിപ്പിക്കാന്‍ തയ്യാറാണെങ്കിലും സിനിമയില്‍ അത്തരമൊരു സാഹസത്തിനു മുതിരില്ല എന്ന് വിവാദ മോഡല്‍ പൂനം പാണ്ഡെ. ഇന്ത്യ ലോകകപ്പ് ക്രിക്കറ്റ് കിരീടം നേടുകയാണെങ്കില്‍ നഗ്നയാവാമെന്ന വാഗ്ദാനം നല്‍കിയതിലൂടെ മാധ്യമശ്രദ്ധ നേടിയ പൂനത്തിന് ഇപ്പോള്‍ ബോളിവുഡില്‍ നിന്ന് ഓഫറുകളുടെ പ്രവാഹമാണ്!

തനിക്ക് ഐറ്റം സോംഗുകളിലേക്കും മറ്റുമായി ധാരാളം ഓഫറുകള്‍ ലഭിക്കുന്നുണ്ട് എന്ന് സമ്മതിക്കുന്ന പൂനം തന്റെ 'ബോള്‍ഡ് ഇമേജ്' അഭിനയ ജീവിതത്തിന് തടസ്സമാവില്ല എന്ന വിശ്വാസത്തിലാണ്. എന്നാല്‍, സിനിമയില്‍ താന്‍ നഗ്നയാവില്ല എന്നും പൂനം ഉറപ്പിച്ച് പറയുന്നു. മറ്റുള്ള നടിമാരെ പോലെ സിനിമയില്‍ അഭിനയിക്കാനാണ് തനിക്ക് താല്പര്യമെന്നും ഇവര്‍ പറയുന്നു.

ഇപ്പോള്‍ ‘ഖത്രോണ്‍ കെ ഖിലാഡി -4’ എന്ന ടിവി ഷോയുടെ ഷൂട്ടിംഗിനുള്ള തയ്യാറെടുപ്പിലാണ് ഇവര്‍. അക്ഷയ് കുമാറാണ് ഷോയുടെ ഹോസ്റ്റ് എന്നതിനാല്‍ പൂനം വളരെ ത്രില്ലിലാണ്. ചെറുപ്പം മുതലേ ആരാധിക്കുന്ന നടനെ കാണുന്നതില്‍ ആര്‍ക്കാണ് ത്രില്ലടിക്കാതിരിക്കുക?

എന്നാല്‍, താന്‍ ഇന്ത്യന്‍ ടീമിനു വേണ്ടി നഗ്നയാവാം എന്ന വാഗ്ദാനം നല്‍കിയതിനെ ചിലരെങ്കിലും വിമര്‍ശിച്ചതില്‍ പൂനത്തിന് കുറച്ച് അമര്‍ഷമുണ്ട്. താന്‍ സ്വന്തം രാജ്യത്തിനു വേണ്ടിയാണ് നഗ്നയാവാന്‍ തീരുമാനിച്ചതെന്ന് മനസ്സിലാക്കുന്നവരും ഉണ്ടല്ലോ എന്ന സന്തോഷവും പൂനം മറച്ചുവയ്ക്കുന്നില്ല!


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :