സിനിമ തടയണമെന്ന് നീരാ റാഡിയ; പറ്റില്ലെന്ന് കോടതി

ന്യൂഡല്‍‌ഹി| WEBDUNIA|
PRO
PRO
തന്റെ വിവാദപരമായ രാഷ്‌ട്രീയ - ബിസിനസ് ഇടപെടലുകളെ പറ്റി ഒരുക്കിയിരിക്കുന്ന റിലീസ് ചെയ്യുന്നത് തടയണം എന്ന കോര്‍പ്പറേറ്റ് ദല്ലാള്‍ ആവശ്യം ഹൈക്കോടതി തള്ളി. തന്നെ വൃത്തികെട്ടവളാക്കിയാണ് സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്നതെന്നും അത് തനിക്ക് ഏറെ വിഷമം ഉണ്ടാക്കുന്നുണ്ടെന്നും നീരാ റാഡിയ നല്‍‌കിയ ഹര്‍ജിയില്‍ പറയുന്നു.

ലഖ്‌നൌവില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവായ ഖുഷ് ഭാര്‍ഗവ നിര്‍മിച്ച 'മോണിക്ക-ദ മര്‍ഡര്‍ ഓഫ്‌ പൊളിറ്റിക്സ്‌' എന്ന സിനിമ വെള്ളിയാഴ്ച റിലീസിന് ഒരുങ്ങുന്നതിനിടെ ആ‍ണ് നീരാ റാഡിയ കോടതിയെ സമീപിച്ചത്. സുഷേന്‍ ഭട്‌നഗറാണ്‍ ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. അശുതോഷ് റാണയും ദിവ്യ ദത്തയും ഈ സിനിമയില്‍ മുഖ്യ വേഷങ്ങളില്‍ അഭിനയിക്കുന്നു.

ഈ സിനിമ കണ്ടിട്ടാണ് സെന്‍സര്‍ ബോര്‍ഡ് സിനിമയ്ക്ക് അംഗീകാരം കൊടുത്തതെന്നും അതുകൊണ്ടുതന്നെ സിനിമ തടയാന്‍ പറ്റില്ലെന്നും ജസ്റ്റിസ് വികെ ജെയിന്‍ വ്യക്തമാക്കി. എന്തായാലും സിനിമ കാണാതെ എന്തെങ്കിലും അഭിപ്രായം പറയാന്‍ കോടതിക്ക് ആകില്ലെന്നും അതിനാല്‍ സിനിമയുടെ ഒരു പകര്‍പ്പ് ആവശ്യപ്പെട്ട് നിര്‍മാതാവിന് ഒരു നോട്ടീസ് അയയ്ക്കുക മാത്രമാണ് ഇപ്പോള്‍ ചെയ്യാന്‍ പറ്റുകയെന്നും കോടതി നിരീക്ഷിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :