സിനിമ കണ്ട് ചിരിച്ച് മരിച്ചു

മുംബൈ| WEBDUNIA|
PRO
ചിരിച്ചു മരിച്ചുവെന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ? സംശയം വേണ്ട, അങ്ങനെയൊന്ന് സംഭവിച്ചിരിക്കുകയാണ് മുംബൈയില്‍. അതും ഒരു ഹിന്ദി കണ്ട്.

കഴിഞ്ഞ ദിവസമാണ് സമാനമായ ഒരു സംഭവം ഉണ്ടായത്. ഏറ്റവും പുതിയ ഹിന്ദി ചിത്രമായ ഗ്രാന്‍ഡ് മസ്തി കണ്ട് മതിമറന്ന് ചിരിച്ച മംഗേഷ് എന്ന ഇരുപത്തിരണ്ടുകാരന്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. കാമുകിയോടൊപ്പം സിനിമ കാണാന്‍ എത്തിയതായിരുന്നു മംഗേഷ്. എന്നാല്‍ ചിത്രത്തിലെ കോമഡി രംഗങ്ങള്‍ കണ്ട് ഉറക്കെ ചിരിച്ചുകൊണ്ടിരുന്ന മംഗേഷിന് നെഞ്ച് വേദനയനുഭപ്പെടുകയായിരുന്നു.

തുടര്‍ന്ന് മംഗേഷിനെ വസായ് വെസ്റ്റിലെ കര്‍ദ്ദിനാള്‍ ആശുപത്രിയില്‍ പ്രവേശിച്ചെങ്കിലും മരണം സംഭവിച്ചു. വിവേക് ഒബ്രോയിയുടെ ഏറ്റവും പുതിയ ചിത്രമാണ് ഗ്രാന്‍ഡ് മസ്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :