സിഖ് വിരുദ്ധ കലാപക്കേസില്‍ കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാര്‍ അടക്കം ആറു പേര് കുറ്റക്കാരെന്ന് ഡല്‍ഹി കോടതി. ഇവര്‍ക്കുള്ള ശിക്ഷ ഏപ്രില്‍ 30ന് വിധിക്കും. കലാപം, കൊലപാതകം, കൊള്ള എന്നീ കുറ്റങ്ങളാണ് പ്രതികളുടെ മേല്‍ ചുമത്തിയത്.
1984ല്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ വധിച്ചതിനെ തുടര്‍ന്നാണ് സിഖ് വിരുദ്ധ കലാപം ഉണ്ടായത്. മൂവായിരത്തിലേറെ സിക്കുകാരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. പൊലീസിന്റെ ഒത്താശയോടെയാണ് കലാപം നടന്നതെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
കലാപവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ജഗദീഷ് ടൈറ്റ്ലറുടെ പങ്ക് അന്വേഷിക്കണമെന്ന് ഡല്‍ഹി അഡീഷണല്‍ സെഷന്‍സ് കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ടൈറ്റ്ലര്‍ക്കെതിരെയുള്ള അന്വേഷണം അവസാനിപ്പിച്ചുകൊണ്ടുള്ള സിബിഐ റിപ്പോര്‍ട്ട് കോടതി തള്ളുകയായിരുന്നു. ടൈറ്റ്ലര്ക്കെതിരായ പ്രധാന സാക്ഷികളെ സിബിഐ ഒഴിവാക്കിയെന്ന് കാണിച്ച് കൊല്ലപ്പെട്ട ഒരാളുടെ ഭാര്യയാണ് കോടതിയെ സമീപിച്ചത്.