സിഖ് കൂട്ടക്കൊലയ്ക്ക് പ്രതികാരം: ലണ്ടനില്‍ റിട്ടയേഡ്‌ ഇന്ത്യന്‍ ആര്‍മി ജനറലിനെ കഴുത്തറുത്തു കൊല്ലാന്‍ ശ്രമം

ലണ്ടന്‍| WEBDUNIA|
PTI
PTI
ലണ്ടനില്‍ റിട്ടയേഡ്‌ ഇന്ത്യന്‍ ആര്‍മി ജനറലിനെ കഴുത്തറുത്തു കൊല്ലാന്‍ ശ്രമം നടന്നു. ലഫ്റ്റനന്റ്‌ ജനറല്‍ കുല്‍ദീപ്‌ സിംഗ്‌ ബ്രാറെയാണ് ഒരു സ്ത്രീയുള്‍പ്പടെയുള്ള മൂന്ന് പഞ്ചാബികള്‍ കൊല്ലാന്‍ ശ്രമിച്ചത്. 1984-ലെ അമൃത്സര്‍ കൂട്ടക്കൊലയ്ക്കു പകരം വീട്ടാനാണ് ഇവര്‍ കുല്‍ദീപ്‌ സിംഗിനെ ആക്രമിക്കാന്‍ ശ്രമിച്ചത്. മധ്യ ലണ്ടനിലെ ഓള്‍ഡ്‌ ക്യുബെക്ക്‌ സ്ട്രീറ്റിലായിരുന്നു കൊലപാതക ശ്രമം.

അമൃത്സര്‍ കൂട്ടക്കൊലയ്ക്കു കാരണമായ ഓപ്പറേഷന്‍ ബ്ലൂ സ്റ്റാറില്‍ പങ്കെടുത്തയാളാണ്‌ കുല്‍ദീപ്‌. സംഭവവുമായി ബന്ധപ്പെട്ട്‌ മന്‍ദീപ്‌ സിംഗ്‌ സന്‍ധു (34), ദില്‍ബാദ്‌ സിംഗ്‌, ഹര്‍ജിത്‌ കൗര്‍ എന്നിവര്‍ കുറ്റക്കാരാ‍ണെന്ന് കണ്ടെത്തി. അങ്ങേയറ്റത്തെ ഗൂഢാലോചനയ്ക്കുശേഷം നടത്തിയ കൊലപാതക ശ്രമം എന്നാ‍ണ്‌ കോടതി കുല്‍ദീപ്‌ വധശ്രമത്തെ വിലയിരുത്തിയത്‌.

വധശ്രമത്തില്‍ ഹര്‍ജിത്തിന്‌ കൌറിനും മുഖ്യ പങ്കുണ്ടെന്ന് കെണ്ടെത്തി. കുല്‍ദീപും ഭാര്യയും കയറിയ ബസില്‍ കയറി നീക്കങ്ങള്‍ നിരീക്ഷിച്ചത്‌ ഹര്‍ജിത്താണ്. വെസ്റ്റ്‌ എന്‍ഡിലെ ഹോട്ടലില്‍ നിന്നും കുല്‍ദീപും ഭാര്യയും മടങ്ങുമ്പോളാണ് ആക്രമിക്കപ്പെട്ടത്‌. ആക്രമണത്തില്‍ നിരവധി ഗുരുതര മുറിവുകളാണ്‌ കുല്‍ദീപിന് സംഭവിച്ചത്‌.

കത്തികൊണ്ട് കുത്തേറ്റ അദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയിരുന്നു‍. അതിന് ശേഷം ഇന്ത്യയില്‍ മടങ്ങിയെത്തിയ കുല്‍ദീപ് വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ്‌ കോടതി നടപടികളില്‍ പങ്കെടുത്തത്‌. അമൃത്സര്‍ കൂട്ടക്കൊലയെത്തുടര്‍ന്ന്‌ സിഖ് തീവ്രവാദ ഗ്രൂപ്പുകളില്‍ നിന്ന് നിരന്തരം ഭീഷണി നേരിടുന്നയാളാണ് കുല്‍ദീപ്.

മുപ്പതു വര്‍ഷം മുമ്പു നടന്ന അമൃത്സര്‍ കൂട്ടക്കൊലയില്‍ അഞ്ഞൂറോളം സിഖുകാരാണ് കൊല്ലപ്പെട്ടത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :