സഹോദരങ്ങള്‍ ട്രെയിന്‍ തട്ടി മരിച്ചു; ഗ്രാമീണര്‍ സ്റ്റേഷന് തീവച്ച് ജീവനക്കാരനെ കൊന്നു
ഭോപ്പാല്‍|
WEBDUNIA|
PRO
PRO
മധ്യപ്രദേശിലെ വിദിശയിലാണ് ദാരുണസംഭവങ്ങള്‍ അരങ്ങേറിയത്. രണ്ട് സ്കൂള്‍ കുട്ടികള്‍ എക്സ്പ്രസ് ട്രെയിന്‍ തട്ടി മരിച്ചതിനെ തുടര്‍ന്ന് രോഷാകുലരായ ഗ്രാമീണര്‍ റയില്‍വെ സ്റ്റേഷന് തീവയ്ക്കുകയായിരുന്നു. ഗുലാബ്ഗഞ്ച് റയില്‍വെ സ്റ്റേഷന് ഗ്രാമീണര്‍ തീയിട്ടതിനെ തുടര്‍ന്ന് ജീവനക്കാരന് വെന്തുമരിച്ചു. മറ്റ് മൂന്ന് റയില്‍വെ ജീവനക്കാര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു.
മന്ത്രി പവന്‍കുമാര്‍ ബന്‍സാല്‍ റയില്‍ ബജറ്റ് അവതരിപ്പിക്കുന്നതിന് അല്പം മുമ്പായിരുന്നു സംഭവങ്ങള്‍ നടന്നത്. സ്റ്റേഷന് തീവച്ച കേസില്‍ 10 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
എട്ട് വയസ്സുള്ള പെണ്‍കുട്ടിയും സഹോദരനായ അഞ്ച് വയസ്സുള്ള ആണ്‍കുട്ടിയും ആണ് സമ്പര്‍ക്ക് ക്രാന്തി എക്സ്പ്രസ് കയറി മരിച്ചത്. സ്റ്റേഷനില്‍ നിന്ന് തെറ്റായ അറിയിപ്പ് മുഴങ്ങിയതിനെ തുടര്‍ന്ന് ട്രാക്ക് മുറിച്ചുകടന്നപ്പോഴാണ് കുട്ടികളെ ട്രെയിന്‍ ഇടിച്ചത് എന്നാരോപിച്ചാണ് ഗ്രാമീണര്‍ പ്രകോപിതരായത്.
അതേസമയം ഒരു ഗുഡ്സ് ട്രെയിനിന്റെ അടിയിലൂടെ കുട്ടികള്‍ മാതാപിതാക്കള്‍ക്കൊപ്പം ട്രാക്ക് മുറച്ചുകടക്കുകയായിരുന്നു എന്നും തുടര്‍ന്ന് അടുത്ത ട്രാക്കില്‍ കയറിയപ്പോള്‍ ട്രെയിന്‍ ഇടിച്ചു എന്നുമാണ് സ്റ്റേഷന് അധികൃതര്‍ അറിയിച്ചത്. കുട്ടികളെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.