സല്‍മാനെതിരെ വികലാംഗയുടെ പരാതി

മുംബൈ| WEBDUNIA|
IFM
സല്‍മാന്‍ ഖാന്‍ തന്റെ ചിത്രം അനുവാദം കൂടാതെ ഉപയോഗിച്ചു എന്ന് ആരോപിച്ച് ഒരു പൊലീസില്‍ പരാതിനല്‍കി. ‘വീര്‍’ എന്ന ചിത്രത്തിന്റെ പരസ്യത്തിനായി സല്‍മാനൊപ്പം നില്‍ക്കുന്ന തന്റെ ചിത്രം അനധികൃതമായി ഉപയോഗിച്ചു എന്നാണ് പരാതിക്കാരി വി പി റോഡ് പൊലീസ് സ്റ്റേഷനില്‍ നല്‍കിയിരിക്കുന്ന പരാതിയില്‍ പറയുന്നത്.

ഫൂല്‍ബാനു ഷെയ്ക്ക് എന്ന മുപ്പതുകാരിയാണ് സല്‍മാനെതിരെ പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഇവര്‍ നഷ്ടപരിഹാരമായി 25 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

ഇതിനിടെ, സല്‍മാന്‍ തനിക്ക് ഒരു ലക്ഷം രൂപ സംഭാവന ചെയ്തു എന്ന വാര്‍ത്ത ഫൂല്‍ബാനു നിഷേധിച്ചിട്ടുണ്ട്.

ഫൂല്‍ബാനു സല്‍മാനെ നേരിട്ട് കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് സഹോദരിയും സഹോദര ഭാര്യയും ചേര്‍ന്ന് അവരെ സല്‍മാന്റെ വീട്ടില്‍ കൊണ്ടു പോയിരുന്നു. കഴിഞ്ഞ മാര്‍ച്ചിലായിരുന്നു സന്ദര്‍ശനം. എന്നാല്‍, അടുത്തമാസം ബാന്ദ്ര സ്റ്റുഡിയോയില്‍ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്ത് മാത്രമേ നടന്‍ എത്തുകയുള്ളൂ എന്ന വാര്‍ത്തയാണ് അവിടെ നിന്ന് ലഭിച്ചത്. അതെ തുടര്‍ന്ന്, ഷൂട്ടിംഗ് സ്ഥലത്ത് എത്തിയാണ് നടനെ കണ്ടതും ഫോട്ടോ എടുത്തതും എന്ന് ഫൂല്‍ബാനുവിന്റെ അഭിഭാഷകന്‍ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :