സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആം ആദ്മിയ്ക്ക് രാഷ്ട്രപതിയുടെ അനുമതി

ന്യൂഡല്‍ഹി| WEBDUNIA|
PTI
PTI
ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആം ആദ്മി പാര്‍ട്ടിയ്ക്ക് രാഷ്ട്രപതി അനുവാദം നല്‍കി. ചീഫ് സെക്രട്ടറി ഡി എം പൊലിയ കെജ്‌രിവാളിന്റെ വീട്ടിലെത്തിയാണ് ഇക്കാര്യം അറിയിച്ചത്. വ്യാഴാഴ്ച രാംലീല മൈതാനിയില്‍ വച്ചായിരിക്കും സത്യപ്രതിജ്ഞ.

കെജ്‌രിവാള്‍ മന്ത്രിസഭയിലെ മന്ത്രിമാരെ ബുധനാഴ്ച പ്രഖ്യാപിക്കും. മന്ത്രിമാര്‍ എല്ലാവരും യുവാക്കളായിരിക്കും.

സര്‍ക്കാര്‍ രൂപീകരിക്കുന്നതിനായി അവകാശവാദം ഉന്നയിച്ച് ആംആദ്മി നേതാവ് അരവിന്ദ് കെജ്രിവാള്‍ ലഫ്റ്റനന്റ് ഗവര്‍ണറെ കണ്ടിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ രൂപീകരണത്തിനുള്ള ശുപാര്‍ശ ഗവര്‍ണര്‍ രാഷ്ട്രപതിഭവന് കൈമാറുകയായിരുന്നു.

28 എംഎല്‍എമാരുള്ള ആം ആദ്മി എട്ട് കോണ്‍ഗ്രസ് എംഎല്‍എമാരുടെ പിന്തുണയോടെയാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഒരുങ്ങുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :