ന്യൂഡല്‍ഹി|
JOYS JOY|
Last Modified ബുധന്‍, 13 മെയ് 2015 (12:16 IST)
സര്‍ക്കാരിന്റെ പരസ്യങ്ങളില്‍ ഇനി മുതല്‍ രാഷ്ട്രീയനേതാക്കള്‍ക്ക് വിലസാന്‍ പറ്റില്ല. സുപ്രീംകോടതിയുടെ പുതിയ നിര്‍ദ്ദേശപ്രകാരമാണ് ഇത്. അതേസമയം, പ്രധാനമന്ത്രി, രാഷ്ട്രപതി, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്നിവര്‍ക്ക് സര്‍ക്കാര്‍ പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെടാവുന്നതാണ്.
കൂടാതെ, മരണമടഞ്ഞ നേതാക്കളുടെയും രാഷ്ട്രപിതാവിന്റെയും ചിത്രങ്ങള്‍ വിധിയുടെ പരിധിയില്‍ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍, ഏതെങ്കിലും മുഖ്യമന്ത്രിമാരുടെയോ രാഷ്ട്രീയ നേതാക്കളുടെയോ ചിത്രങ്ങള്‍ സര്‍ക്കാര്‍ പരസ്യങ്ങളില്‍ നല്കാന് പാടില്ല.
പരസ്യങ്ങള്‍ നല്കുന്നതു സംബന്ധിച്ച് പൊതു നിയമാവലി ഉണ്ടാക്കാന്‍ ഒരു മൂന്നംഗ സമിതിയെ നിയോഗിക്കാനും കോടതി ഉത്തരവിട്ടു.
രാഷ്ട്രീയനേട്ടങ്ങള്‍ക്കു വേണ്ടി പൊതുഖജനാവില്‍ നിന്നുള്ള പണം ചെലവഴിക്കാന്‍ സര്‍ക്കാരിന് കഴിയില്ലെന്ന് വ്യക്തമാക്കി കൊണ്ടായിരുന്നു സുപ്രീംകോടതിയുടെ ഈ നിര്‍ദ്ദേശം. അതേസമയം, പൊതു തെരഞ്ഞെടുപ്പിനു ആറുമാസം മുമ്പ് സര്‍ക്കാര്‍ പരസ്യങ്ങള്‍ പരസ്യപ്പെടുത്തരുതെന്നും നിര്‍ദ്ദേശമുണ്ട്.