സമ്പന്ന പട്ടികയില്‍ നാല് ഇന്ത്യക്കാര്‍

WD
ലോകത്തില്‍ ഏറ്റവും അധികം സമ്പത്തുള്ളവരുടെ പട്ടികയില്‍ നാല് ഇന്ത്യക്കാരും! ലക്ഷ്‌മി മിത്തല്‍, മുകേഷ് അംബാനി, അനില്‍ അംബാനി, കെ.പി.സിംഗ് തുടങ്ങിയവരാണ് ഫോര്‍ബ്സ് മാഗസിന്‍ പുറത്തുവിട്ട പട്ടികയില്‍ സ്ഥാനം നേടിയത്.

ബ്രിട്ടണ്‍ ആസ്ഥാനമായി ഉരുക്ക് വ്യാപാരം ചെയ്യുന്ന ലക്ഷ്‌മി മിത്തല്‍ ലോക സമ്പന്ന പട്ടികയില്‍ നാലാം സ്ഥാനം നേടിയെടുത്തു. 45 ബില്യന്‍ ഡോളറിന്‍റെ ആസ്തിയാണ് മിത്തലിനുള്ളത്. മിത്തലിന് കഴിഞ്ഞ വര്‍ഷം അഞ്ചാം സ്ഥാനമാണുണ്ടായിരുന്നത്.

മിത്തലിനു താഴെ അഞ്ചാം സ്ഥാനത്ത് ഏഷ്യയില്‍ താമസിക്കുന്ന ഏറ്റവും വലിയ ധനികനെന്ന വിശേഷണത്തിന് ഉടമയായ റിലയന്‍സ് പെട്രോ കെമിക്കല്‍ മേധാവി മുകേഷ് അംബാനിയാണ്. 43 ബില്യന്‍ ഡോളാണ് മുകേഷിന്‍റെ ആസ്തി. കഴിഞ്ഞ വര്‍ഷം മുകേഷ് അംബാനിയ്‌ക്ക് പതിനാലാം സ്ഥാനമാണുണ്ടായിരുന്നത്.

മുകേഷിന്‍റെ സഹോദരനായ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് ഉടമ അനില്‍ അംബാനിയ്‌ക്ക് ആറാം സ്ഥാനമുണ്ട്. അദ്ദേഹത്തിന് 42 ബില്യന്‍ യു.എസ് ഡോളറിന്‍റെ ആസ്തിയാണ് ഉള്ളത്.

ന്യൂയോര്‍ക്ക്| WEBDUNIA|
റിയല്‍ എസ്‌റ്റേറ്റ് കമ്പനിയായ ഡി‌എല്‍‌എഫിന്‍റെ ഉടമ കെ‌പി സിംഗിന് എട്ടാം സ്ഥാനത്താണ്. മുപ്പത് ബില്യന്‍ ഡോളറിന്‍റെ പിന്‍ബലത്തിലാണ് ഇദ്ദേഹം സമ്പന്ന പട്ടികയില്‍ കയറിപ്പറ്റിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :