സഞ്ജയ് ദത്തിന്റെ ശിക്ഷാ ഇളവ്; മഹാരാഷ്ട്ര സര്‍ക്കാരിന്റെ അഭിപ്രായം തേടി ആഭ്യന്തരമന്ത്രാലയം
ന്യൂഡല്‍ഹി|
WEBDUNIA|
PRO
1993 ലെ മുംബൈ സ്ഫോടന പരമ്പര കേസില്‍ സഞ്ജയ് ദത്തിനു ശിക്ഷാ ഇളവു നല്‍കുന്ന കാര്യത്തില്‍ കേന്ദ്രആഭ്യമന്ത്രാലയം മഹാരാഷ്ട്രാ സര്‍ക്കാരിന്റെ അഭിപ്രായം തേടി.
ഇരുനൂറ്റിയന്‍പതിലേറെപ്പേര്‍ കൊല്ലപ്പെട്ട മുംബൈ സ്ഫോടനവുമായി ബന്ധപ്പെട്ട്, രണ്ട് എകെ 56 തോക്കുകളും ഗ്രനേഡുകളും പിസ്റ്റളും കൈവശം വച്ചതിനാണ് ആയുധ നിയമപ്രകാരം സഞ്ജയ് ദത്തിന് സുപ്രീം കോടതി അഞ്ചു വര്‍ഷം തടവു വിധിച്ചത്.
എന്നാല്‍ ഇതില്‍ വിചാരണ കാലയളവില്‍ തടവില്‍ കിടന്നതു കുറച്ചു 42 മാസമായിരുന്നു ദത്തിന്റെ ശിക്ഷാ കാലാവധി. നേരത്തെ പുണെ യേര്‍വാഡ ജയിലില്‍ കഴിയുന്ന നടന്‍ സഞ്ജയ് ദത്ത് വിധിക്കെതിരെ സമര്‍പ്പിച്ച പിഴവുതിരുത്തല്‍ ഹര്‍ജി സുപ്രീം കോടതി തള്ളിയിരുന്നു.