സച്ചിന്റെ പേരില്‍ മുന്‍‌സിപ്പല്‍ ഗേറ്റ്

കാണ്‍‌പൂര്‍| WEBDUNIA|
ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ പേരില്‍ ഒരു മുനി‌സിപ്പല്‍ ഗേറ്റ്! കാണ്‍പൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനാണ് സച്ചിന്റെ പേരില്‍ ഒരു മാര്‍ബിള്‍ കവാടം നിര്‍മ്മിച്ച് അദ്ദേഹത്തെ ആദരിച്ചിരിക്കുന്നത്.

ശനിയാഴ്ചയാണ് ഗേറ്റിന്റെ ഉദ്ഘാടനം നടക്കുക. എന്നാല്‍, സച്ചിന്‍ ഉദ്ഘാടനത്തിന് പങ്കെടുക്കില്ല! കല്‍‌പി റോഡിനെയും ദര്‍ശന്‍‌പൂര്‍‌വയെയും ബന്ധിപ്പിക്കുന്ന ഗേറ്റിന് ‘സച്ചിന്‍ രമേശ് ടെന്‍ഡുല്‍ക്കര്‍ സര്‍വ്ധരം ദ്വാര്‍’ എന്ന പേരാണ് നല്‍കിയിരിക്കുന്നത്.

സച്ചിന്‍ ഉദ്ഘാടനത്തിന് എത്തില്ല എന്ന് കരുതി മുനി‌സിപ്പാലിറ്റിയിലെ സച്ചിന്‍ ആരാധകര്‍ വിഷമിക്കേണ്ട എന്നാണ് അധികൃതരുടെ നിലപാട്. അടുത്ത തവണ ഇന്ത്യന്‍ ടീം കാണ്‍പൂരില്‍ എത്തുമ്പോള്‍ തന്റെ പേരിലുള്ള ഗേറ്റ് കാണാന്‍ സച്ചിനെ ക്ഷണിക്കാനാണ് കോര്‍പ്പറേഷന്‍ അധികൃതരുടെ തീരുമാനം.

മനോഹരമായ പിങ്ക് മാര്‍ബിളിലാണ് കവാടം നിര്‍മ്മിച്ചിരിക്കുന്നത്. നിര്‍മ്മാണത്തിനായി കോര്‍പ്പറേഷന്‍ 10 ലക്ഷം രൂപ ചെലവഴിച്ചു എന്ന് കാണ്‍‌പൂര്‍ മേയര്‍ രവീന്ദ്ര പട്നി വെളിപ്പെടുത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :