സംശയം: ഭാര്യയെ കൊന്ന് യുവാവ് ജീവനൊടുക്കി

മുംബൈ‌| WEBDUNIA|
PRO
ഭാര്യയ്ക്ക് മറ്റൊരാളുമായി അവിഹിതബന്ധമുണ്ടെന്ന് സംശയിച്ച് യുവാവ് ഭാര്യയെ കൊലപ്പെടുത്തി. മരിച്ചെന്നുറപ്പായതിനു ശേഷം യുവാവ് ജീവനൊടുക്കുകയും ചെയ്തു. മാല്‍ഡയിലാണ് സംഭവം.

23കാരിയായ ഭാര്യ ഉഷയ്ക്ക് അവിഹിതബന്ധമുണ്ടെന്ന് ആരോപിച്ചാണ് ഭര്‍ത്താവായ വിനായക്(ഗയാ യാദവ് - 28) കൊലപാതകം നടത്തിയത്. ഭാര്യയുടെ മരണം ഉറപ്പാക്കിയ ശേഷമാണ് വിനായക് ചെയ്തതെന്ന് കരുതുന്നു.

വിനായക് ഡ്രൈവറായി ജോലി നോക്കുകയായിരുന്നു. മറ്റൊരു യുവാവുമായി ഉഷയ്ക്ക് ബന്ധമുണ്ടെന്ന സംശയം ഏറെക്കാലമായി വിനായക് മനസില്‍ കൊണ്ടുനടന്നിരുന്നുവത്രേ. ഇതേച്ചൊല്ലി ഉഷയും വിനായകും വഴക്കിടുകയും പതിവായിരുന്നു.

ഇവര്‍ക്ക് നാലുമാസം പ്രായമായ ഒരു കുഞ്ഞുണ്ട്. ഈ കുഞ്ഞിനെ ഒരു ബന്ധുവിനെ ഏല്‍പ്പിച്ച ശേഷമാണ് ഉഷയുമൊത്ത് വിനായക് പുറത്തുപോയത്. സമയം ഏറെ കഴിഞ്ഞിട്ടും വിനായകും ഉഷയും തിരിച്ചെത്തിയില്ല. ഈ വിവരം ബന്ധു ഓഷിവാര പൊലീസ് സ്റ്റേഷനില്‍ അറിയിച്ചു.

തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് വിനായകിന്‍റെയും ഉഷയുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വിനായകിന്‍റെ പോക്കറ്റില്‍ നിന്ന് ലഭിച്ച ഡ്രൈവിംഗ് ലൈസന്‍സാണ് മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ പൊലീസിനെ സഹായിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :