സംശയ രോഗം; നാലാം ഭാര്യയെ കൊലപ്പെടുത്തിയ 27കാരന്‍ പിടിയില്‍

ജയ്പൂര്‍| WEBDUNIA|
PRO
PRO
രാജസ്ഥാനില്‍ അവിഹിത ബന്ധമാരോപിച്ച് നാലാം ഭാര്യയെ കഴുത്തറുത്തു കൊന്ന കേസില്‍ 27കാരന്‍ അറസ്റ്റില്‍. അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച് മൂന്ന് ഭാര്യമാരെ ഉപേക്ഷിച്ച റിക്ഷാത്തൊഴിലാളിയാണ് 21കാരിയായ നാലാമത്തെ ഭാര്യയെ വധിച്ചത്.

ബിഹാറിലെ സീതാമണി സ്വദേശിയായ രാം റോസ് സഹാനിയാണ് അറസ്റ്റിലായത്. ഭാര്യയായ പുനീതാ ദേവിയെ സംശയത്തിന്‍റെ പേരില്‍ കഴുത്തറുത്തു കൊല്ലുകയായിരുന്നു ഇയാളെന്ന് പൊലീസ് പറഞ്ഞു. കൊലയ്ക്കു ശേഷം ഒളിവിലായിരുന്ന ഇയാളെ ബിഹാറില്‍നിന്നാണ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസമാണ് ജയ്പൂരിനടുത്ത നഗര്‍ഗഢിലെ വാടക വീട്ടില്‍ പുനീതാ ദേവിയുടെ മൃതദേഹം കണ്ടെത്തിയത്. ഭര്‍ത്താവായ സഹാനിയെ വീട്ടില്‍ കാണാനുണ്ടായിരുന്നില്ല. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് സംശയരോഗിയായ ഇയാള്‍ ഭാര്യയെ വധിച്ചതാണെന്ന സൂചന കിട്ടിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :