സംവരണ വിവാദം: നാവു പിഴച്ചതാണെന്ന് ബേണി പ്രസാദ്

ഡല്‍ഹി| PRATHAPA CHANDRAN| Last Modified ശനി, 18 ഫെബ്രുവരി 2012 (16:28 IST)
മുസ്ലീം സംവരണം സംബന്ധിച്ച തന്റെ പ്രസ്താവന നാവു പിഴച്ചത് കൊണ്ട് അശ്രദ്ധമായി സംസാരിച്ചത് കൊണ്ടും ഉണ്ടായതാണെന്ന് കേന്ദ്രമന്ത്രി ബേണി പ്രസാദ്. മുസ്ലീം സമുദായത്തിന് അധിക സംവരണം നല്‍കുമെന്നും തെരഞ്ഞെടുപ്പ് വേദിയില്‍ ഇത് പ്രഖ്യാപിച്ചതിന് തെരഞ്ഞെടുപ്പ് കമ്മീഷനെ വെല്ലുവിളിച്ചതിനും എതിരെ നടപടികള്‍ക്ക് കമ്മീഷന്‍ ഒരുങ്ങുമ്പോഴാണ് ബേണി പ്രസാദിന്റെ തന്ത്രപരമായ ഒഴിഞ്ഞുമാറല്‍.

തനിക്ക് തെരഞ്ഞെടുപ്പ് കമ്മീഷനെ ബഹുമാനമാണെന്നും ഓരോ പൌരനും കമ്മീഷനെ അനുസരിക്കണമെന്നും ബേണി പ്രസാദ് പറഞ്ഞു. ദിവസവും അഞ്ചിലധികം റാലികളില്‍ പങ്കെടുക്കുന്നതിനാല്‍ പലപ്പോഴും പ്രസംഗങ്ങളില്‍ ശ്രദ്ധ നല്‍കാന്‍ കഴിയാറില്ല. അങ്ങനെ സംഭവിച്ച പിഴയാണിതെന്നും ബേണി പ്രസാദ് പറഞ്ഞു. നേരത്തെ ഇതേവിഷയത്തില്‍ വിവാദത്തില്‍പെട്ട മന്ത്രി ഖുര്‍ഷിദ് പങ്കെടുത്ത പരിപാടിയിലാണ് ബേണി പ്രസാദ് ഇത്തരം വെല്ലുവിളികള്‍ നടത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :