മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ പ്രവേശിക്കുന്നതില്‍ നിന്ന് ബോളിവുഡ് താരം ഷാരൂഖ് ഖാന് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തണമായിരുന്നു എന്ന് ശിവസേന. വാങ്കഡെയില്‍ ഷാരൂഖിന് അഞ്ചു വര്‍ഷം വിലക്ക് ഏര്‍പ്പെടുത്തിയതിനെ വിമര്‍ശിച്ചാണ് ശിവസേന ഈ അഭിപ്രായപ്രകടനം നടത്തിയത്. മുഖപത്രമായ സാമ്നയിലൂടെയാണു ശിവസേന ഖാനെതിരേ ആഞ്ഞടിച്ചത്.
അമേരിക്കന്‍ വിമാനത്താവളത്തില്‍ വച്ച് ഷാരൂഖ് പലവട്ടം അപമാനിക്കപ്പെട്ടിട്ടുണ്ട്. അധികൃതര്‍ തടഞ്ഞു വച്ചപ്പോഴൊന്നും അദ്ദേഹം ക്ഷോഭിച്ചില്ല, തണുപ്പന്‍ മട്ടിലാണ് പെരുമാറിയത്. പക്ഷേ സ്വന്തം നാട്ടില്‍ നിസാര കാര്യത്തിന്റെ പേരില്‍ ക്ഷോഭിക്കുകയാണ് ഷാരൂഖ് ചെയ്തത്.
കാശുള്ളവര്‍ നാട്ടില്‍ അവരവര്‍ക്കായി നിയമം നിര്‍മ്മിക്കുകയാണെന്നും സുരക്ഷാ ഉദ്യോഗസ്ഥരോട് അപമര്യാദയായി പെരുമാറിയത് അതിന്റെ ഭാഗമായാണെന്നും ശിവസേന പറയുന്നു.
ഷാരൂഖ് ‘മൈ നെയിം ഈസ് ഖാന്‘ കളിക്കാന്‍ ശ്രമിക്കരുതെന്നും ശിവസേന പറഞ്ഞു.