ഷാരൂഖ് ഖാന്റെ വീടിന് തീപിടിച്ചു

മുംബൈ| WEBDUNIA|
PRO
ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്റെ വീടിന് തീപിടിച്ചു. പടിഞ്ഞാറന്‍ മുംബൈയിലെ ബാന്ദ്രയില്‍ ബീച്ചിന് അഭിമുഖമായുള്ള ബംഗ്ളാവിലാണ് ഇന്നലെ രാത്രി തീപിടിത്തമുണ്ടായത്.

ബംഗ്ളാവിന്റെ ബാത്ത് റൂമിലെ ഫാനിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണം. അപകട സമയത്ത് ഷാരൂഖ് വീട്ടിലുണ്ടായിരുന്നില്ലെന്നാണ് വിവരം.

ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടായപ്പോള്‍ തന്നെ മുന്നറിയിപ്പിനുള്ള അലാറം അടിച്ചതിനാല്‍ സുരക്ഷാ ഉദ്യോഗസ്ഥരെത്തി തീയണച്ചു. രണ്ട് ഫയര്‍ എന്‍ജിനുകളാണ് തീയണയ്ക്കാന്‍ നേതൃത്വം നല്‍കിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :