ശിശുക്ഷേമ വകുപ്പ് ഉപാധ്യക്ഷന്‍ ബലാത്സംഗ കേസില്‍ അറസ്റ്റില്‍

ബാംഗ്ലൂര്‍| WEBDUNIA|
PRO
PRO
ബലാത്സംഗ കേസില്‍ കര്‍ണാടക ശിശുക്ഷേമ വകുപ്പ് ഉപാധ്യക്ഷന്‍ രാധാകൃഷ്‌ണ അറസ്റ്റില്‍. വികലാംഗര്‍ക്കായി സ്കൂള്‍ നടത്തിയിരുന്ന 38 കാരിയുടെ പരാതിയിലാണ് ഇയാള്‍ അറസ്റ്റിലായത്.

സ്കൂളിന് സര്‍ക്കാര്‍ ഗ്രാന്‍ഡ് ലഭിക്കുന്നതിനെക്കുറിച്ച്‌ സംസാരിക്കുന്നതിന്‌ ഇവര്‍ ഏപ്രില്‍ 12ന്‌ രാധാകൃഷ്‌ണയെ ഹോട്ടല്‍ മുറിയില്‍ ചെന്നു കണ്ടിരുന്നു. അവിടെവച്ച്‌ രാധാകൃഷ്‌ണ തന്നെ ബലാത്സംഗത്തിന്‌ ഇരയാക്കി എന്നാണ്‌ സ്ത്രീയുടെ പരാതി.

രാധാകൃഷ്ണക്കെതിരെ പരാതി നല്‍കിയാല്‍ സ്കൂളിന് ഗ്രാന്‍ഡ് ലഭിക്കില്ലെന്ന ഭീതിയില്‍ പരാതി നല്‍കാന്‍ ഇവര്‍ ആദ്യം തയ്യാറായില്ലെന്ന് പൊലിസ് അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :