ശാന്തി ഭൂഷണെതിരായ സി ഡി വ്യാജമെന്ന് തെളിഞ്ഞു

ന്യൂഡല്‍ഹി| WEBDUNIA|
PRO
ലോക്പാല്‍ സമിതി കോ - ചെയര്‍മാന്‍ ശാന്തി ഭൂണനെതിരെ അജ്ഞാതര്‍ പുറത്തുവിട്ട സി ഡി വ്യാജമാണെന്ന് പ്രാഥമിക പരിശോധനയില്‍ തന്നെ വ്യക്തമായതായി സമിതി അംഗവും ശാന്തിഭൂഷന്റെ മകനും പ്രശസ്ത അഭിഭാഷകനുമായ പ്രശാന്ത് ഭൂഷണ്‍. ഇന്ത്യയിലും യു എസിലും നടത്തിയ പരിശോധനയെ കുറിച്ച് പ്രശാന്ത് ഭൂഷണ്‍ മാധ്യമ സമ്മേളനത്തില്‍ വിശദീകരിച്ചു.

സി ഡിയിലെ സംഭാഷണങ്ങള്‍ പലയിടത്തു നിന്ന് മുറിച്ച് ചേര്‍ത്തതാണെന്ന് പരിശോധനയില്‍ തെളിഞ്ഞതായി പറഞ്ഞ പ്രശാന്ത് ഭൂഷണ്‍ അതുമായി ബന്ധപ്പെട്ട ശബ്ദരേഖയുടെ പകര്‍പ്പുകളും നല്‍കി. ശാന്തി ഭൂഷണ്‍ സംസാരിക്കുന്നതിനു മുമ്പും പിമ്പുമായാണ് കൂട്ടിച്ചേര്‍ക്കലുകള്‍. ‘നാലുകോടി’ എന്നതും ഇത്തരത്തില്‍ മുറിച്ചു ചേര്‍ത്തതാണെന്ന് പ്രശാന്ത് ഭൂഷണ്‍ വിശദീകരിച്ചു.

അമര്‍ സിംഗിന്റെ ടെലഫോണ്‍ സംഭാഷണത്തിന്റെ ടേപ്പില്‍ നിന്നും സംഭാഷണങ്ങള്‍ മുറിച്ചു ചേര്‍ത്തിട്ടുണ്ട്. സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിരുന്ന സിഡിയില്‍ നിന്ന് മുലായം സിംഗിന്റെ സംഭാഷണവും വെട്ടിച്ചേര്‍ത്തിരിക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :