ശത്രുഘ്നന്‍ സിന്‍‌ഹയ്ക്ക് സ്വാഗതം: അമര്‍

PTI
ബി‌ജെ‌പി‌ നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുന്ന ശത്രുഘ്നന്‍ സിന്‍‌ഹയെ എസ്‌പിയിലേക്ക് ക്ഷണിക്കുന്നതായി പാര്‍ട്ടി നേതാവ് അമര്‍ സിംഗ് പറഞ്ഞു. അദ്ദേഹത്തിന് വേണ്ടി പാര്‍ട്ടിയുടെ വാതിലുകള്‍ എന്നും തുറന്ന് കിടക്കുമെന്നും സിംഗ് വ്യക്തമാക്കി.

വരുന്ന ലോകസഭ തെരഞ്ഞെടുപ്പില്‍ ബീഹാറിലെ പാറ്റ്നയില്‍ നിന്ന് മല്‍സരിക്കാന്‍ പാര്‍ട്ടി ടിക്കറ്റ് നിഷേധിച്ചതാണ് സിന്‍‌ഹയെ ചൊടിപ്പിച്ചതെന്നറിയുന്നു. പാറ്റ്നയില്‍ ടിക്കറ്റ് നിഷേധിച്ചതിനെത്തുടര്‍ന്ന് സിന്‍‌ഹ പാര്‍ട്ടി നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്ത് വന്നിരുന്നു.

രണ്ട് തവണ രാജ്യസഭ അംഗമായ പാറ്റ്നയില്‍ നിന്ന് തന്നെ ഈ വര്‍ഷം ലോകസഭയിലേക്ക് മല്‍‌സരിക്കാന്‍ താല്‍‌പര്യമുണ്ടെന്ന് സിന്‍‌ഹ അറിയിച്ചിരുന്നെങ്കിലും ഈ ആവശ്യത്തിന് പാര്‍ട്ടി വേണ്ടത്ര പരിഗണന നല്‍കിയില്ല. മാത്രമല്ല, പാര്‍ട്ടി വക്താവ് രവിശങ്കര്‍ പ്രസാദിനും ഈ മണ്ഡലത്തില്‍ താല്‍‌പര്യമുണ്ടെന്നാണ് അറിയുന്നത്.

നേരത്തെ രാജസ്ഥാനില്‍ നിന്ന് മല്‍‌സരിക്കാന്‍ അനുവദിക്കാതിരുന്നതിനെത്തുടര്‍ന്ന് മുന്‍ രാഷ്ട്രപതി കൂടിയായ ഭൈരോണ്‍ സിംഗ് ശെഖാവത് പാര്‍ട്ടിയോടുള്ള തന്‍റെ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചിരുന്നു. എല്‍‌കെ അദ്വാനിക്കെതിരെ പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് ഉയര്‍ത്തിക്കാണിയ്ക്കപ്പെടും എന്ന ആശങ്കയിലാണ് പാര്‍ട്ടി അദ്ദേഹത്തിന് ടിക്കറ്റ് നിഷേധിച്ചത് എന്ന് ആരോപണമുണ്ടായിരുന്നു. അതിന് ശേഷം ദിവസങ്ങള്‍ക്കകമാണ് മുതിര്‍ന്ന നേതാവ് കൂടിയായ സിന്‍‌ഹ പാര്‍ട്ടിക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്.

ന്യൂഡല്‍ഹി| WEBDUNIA|
ലോക സഭ തെരഞ്ഞെടുപ്പ് അടുത്തുവന്നുകൊണ്ടിരിക്കെ പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങള്‍ ബി‌ജെ‌പിക്ക് തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. പാര്‍ട്ടിയെ ഒന്നിപ്പിച്ചു നിര്‍ത്തുന്നതില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി കൂടിയായ അദ്വാനിയുടെ കഴിവുകേടായി ഇവ വ്യാഖ്യാനിക്കപ്പെടുമോ എന്ന ആശങ്കയും പാര്‍ട്ടിയ്ക്കുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :