വ്യാജഡിഗ്രി: സ്മൃതി ഇറാനിക്കെതിരെയും അന്വേഷണം വേണമെന്ന് എഎപി

ന്യൂഡല്‍ഹി| JOYS JOY| Last Modified വെള്ളി, 12 ജൂണ്‍ 2015 (14:42 IST)
ഡല്‍ഹി സര്‍ക്കാരിലെ മുന്‍ നിയമമന്ത്രി ജിതേന്ദര്‍ സിംഗ് തോമറിനെതിരെ വ്യാജഡിഗ്രി ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ ബിരുദങ്ങള്‍ പരിശോധിക്കണമെന്ന ആവശ്യവുമായി ആം ആദ്‌മി പാര്‍ട്ടി. ആം ആദ്‌മി പാര്‍ട്ടി വക്താവ് സഞ്ജയ് സിംഗ് ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ ആണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

വ്യാജബിരുദം സംബന്ധിച്ച ആരോപണങ്ങള്‍ നേരിടുന്ന കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനി, റാം ശങ്കര്‍ കതീരിയ എന്നിവരുടെ ബിരുദങ്ങളും പരിശോധിക്കണമെന്നാണ് ആം ആദ്‌മി പാര്‍ട്ടിയുടെ ആവശ്യം. അതേസമയം, തോമറിനെതിരെ ആരോപണങ്ങള്‍ പാര്‍ട്ടി ലോക്‌പാല്‍ അന്വേഷിക്കുമെന്ന് ആം ആദ്‌മി പാര്‍ട്ടി വക്താവ് സഞ്ജയ് സിംഗ് ഡല്‍ഹിയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

അതേസമയം, രാഷ്‌ട്രീയത്തില്‍ ശുചീകരണം നടത്തുമെന്ന് പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മന്ത്രിസഭയില്‍ 30 ശതമാനം പേരും ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ നേരിടുന്നവര്‍ ആണെന്നും സഞ്ജയ് സിംഗ് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :